ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് ; പെരുമുഖം സ്വദേശി ഫറോക്ക് പോലീസിന്റെ പിടിയില്‍

ഫറോക്ക്: മണ്ണൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കു പണ്ടം പണയം വച്ച് 1.71 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതിയെ ഫറോക്ക് പോലീസ് പിടികൂടി. ഫറോക്ക് പെരുമുഖം സ്വദേശി അബ്ദുൽ ഖാദറാണു(48) പിടിയിലായത്.
          
മണ്ണൂർ വളവ് സൗഭാഗ്യ ഫിനാൻസിൽ നിന്നാണു 24 ഗ്രാം തൂക്കം വരുന്ന 3 വളകൾ പണയം വച്ച് തുക കൈപ്പറ്റിയത്. 3 മാസ കാലാവധിക്ക് 2025 ഡിസംബറിൽ പണയം വെച്ച ആഭരണം കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാൻ വരാതായതോടെ പരിശോധിച്ചപ്പോഴാണു മുക്കുപണ്ടം ആണെന്നു വ്യക്ത‌മായത്.

ഫറോക്ക് എസ് ഐ മിഥുന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സ്ഥാപന ഉടമയുടെ പരാതിയിൽ കേസെടുത്ത്
പ്രതിയെ പിടികൂടിയത്.

 

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.