ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

പെരുവള്ളൂരില്‍ വയോധികയെ ബോധം കെടുത്തി സ്വർണാഭരണം* *കവർച്ച നടത്തിയ കേസ്; പ്രതികൾ പിടിയിൽ


 തേഞ്ഞിപ്പലം: പെരുവള്ളൂരിൽ വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ വിദ്യാർത്ഥി ഉൾപ്പെടെ നാല് പേരെ പൊലീസ് പിടികൂടി. തേഞ്ഞിപ്പലം പോലീസിന്‍റെ  പഴുതടച്ച അന്യേഷണത്തിന്‍റെ ഫലമായാണ് പ്രതികളെ 24 മണിക്കൂറിനകം പിടികൂടാന്‍ കഴിഞ്ഞത്.

പെരുവള്ളൂർ വട്ടപ്പറമ്പ് പാത്തികുഴി പാലത്തിന് സമീപം കോഴിത്തൊടി കോതേരി ഫാത്തിമ (78) എന്ന വയോധികയെയാണ് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി ബോധം കെടുത്തി സ്വർണാഭരണങ്ങൾ കവർന്നത്.

സംഭവത്തിൽ ഫാത്തിമ ധരിച്ചിരുന്ന നാല് വളകളും ഒരു മാലയും ഉൾപ്പെടെ ഏഴ് പവനോളം സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ആക്രമണത്തിൽ വയോധികയുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെയുള്ള വിപുലമായ അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.ഈ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതികൾ ഇപ്പോൾ  പൊലീസ് വലയിലായത്. പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമുള്ള വിശദാംശങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.