ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

മാസപ്പടി കേസ്; പിണറായി വിജയന് നിര്‍ണായക ദിനം, അപ്പീലുകള്‍ ഇന്ന് ഹൈക്കോടതിയില്‍


 കൊച്ചി : മാസപ്പടിയുമായി ബന്ധപ്പെട്ട ഇ ഡി കത്തില്‍ കേസെടുക്കാൻ ഉത്തരവിട്ട സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും, മകള്‍ വീണ വിജയനും, മുൻ മന്ത്രി മുഹമ്മദ് റിയാസും സമർപ്പിച്ച ഹർജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.


തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബഞ്ച് ഉത്തരവെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ സി എം ആർ എല്‍ കമ്പനിക്ക് ഏതെങ്കിലും സഹായം ചെയ്തതായി ഇ ഡി കത്തിലില്ലെന്നുമാണ് പിണറായിയുടെ വാദം. എന്നാല്‍ തെളിവുകളും വിവരങ്ങളുമുണ്ടെങ്കില്‍ എഫ് ഐ ആർ ഇടാൻ പ്രതികളെ കേള്‍ക്കേണ്ടതുണ്ടോ എന്നായിരുന്നു ഡിവിഷൻ ബഞ്ച് ഇന്നലെ ചോദിച്ചത്. അപ്പീല്‍ നിലനില്‍ക്കില്ലെന്നും പിണറായി അടക്കമുള്ളവർക്കെതിരെ വിജിലൻസ് കേസ് എടുത്തെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിംഗിള്‍ ബ‌ഞ്ച് കേസില്‍ പിണറായി അടക്കമുള്ളവർ എതിർ കക്ഷിയല്ലാത്തതിനാല്‍ അപ്പീല്‍ നല്‍കണമെങ്കില്‍ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണെന്ന് ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്ന് നല്‍കിയ പുതിയ അനുമതി അപേക്ഷയാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുക. പിണറായി വിജയനടക്കമുള്ളവരെ സംബന്ധിച്ചടുത്തോളം ഹൈക്കോടതിയുടെ നിലപാട് നിർണായകമാകും.


പിണറായി ഒന്നാം പ്രതി

മാസപ്പടിയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് ഇന്നലെ വിജിലന്‍സ് കേസെടുത്തത്. ഹവാല ഇടപാടില്‍ മുന്‍ മന്ത്രി മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കി മറ്റൊരു കേസുമെടുത്തിട്ടുണ്ട്. അഴിമതി തടയല്‍ നിയമപ്രകാരമെടുത്ത രണ്ട് കേസിലും പിണറായിയുടെ മകള്‍ വീണ രണ്ടാം പ്രതിയാണ്. പിണറായിയും റിയാസും അധികാരം ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയെന്നാണ് എഫ് ഐ ആറുകള്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇ ഡി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് കേസുകളുമെടുത്തത്.

കുരുക്കിലാക്കിയത് മാസപ്പടി

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് വീണ സ്വന്തം കമ്പനിയായ എക്സാലോജിക് വഴി സി എം ആർ എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയെന്നതാണ് ആദ്യ കേസ്. നല്‍കാത്ത സേവനത്തിനാണ് 3.28 കോടി വാങ്ങിയത്. ഇങ്ങനെ പണം നല്‍കാൻ കാരണം രാഷ്ട്രീയ സ്വാധീനമാണ്. ഇത് പിണറായിക്കുള്ള കൈക്കൂലിയെന്നാണ് ഇ ഡിയുടെ ആരോപണം. അങ്ങനെയാണ് വിജിലന്‍സ് എടുത്ത ആദ്യ കേസില്‍ പിണറായി ഒന്നാം പ്രതിയും മകള്‍ രണ്ടാം പ്രതിയുമായത്. സി എം ആർ എല്‍ കമ്പനി ഉടമ ശശിധരൻ കര്‍ത്ത ഉള്‍പ്പടെ ഏഴ് പ്രതികളാണ് കേസിലുള്ളത്. മന്ത്രിയായിരിക്കെ മുഹമ്മദ് റിയാസ് അനധികൃതമായി ഉണ്ടാക്കിയ പണം ഹവാല വഴി വിദേശത്തേയ്ക്ക് കടത്തിയെന്ന ഇ ഡി കണ്ടെത്തലിലാണ് രണ്ടാമത്തെ കേസ്. ഇതിലും വീണ രണ്ടാം പ്രതിയാണ്. ഇരുവരും ചേര്‍ന്ന് റിയാസിന്‍റെ സുഹൃത്തുക്കളുമായി ഗൂഢാലോചന നടത്തി, യു എ ഇയിലേയ്ക്ക് ഇടനിലക്കാര്‍ വഴി പണം കടത്തിയെന്നാണ് ആരോപണം. 85 ലക്ഷം വിദേശത്തേയ്ക്ക് അയച്ചു. വീണയുടെ വസതിയില്‍ നിന്ന് ഇ ഡി പിടിച്ചെടുത്ത കയ്യെഴുത്ത് കുറിപ്പുകളാണ് ഇതിന് തെളിവ്. ദുബായില്‍ വസ്തു കയറ്റുമതി ബിസിനസിനുള്ള ചര്‍ച്ച പ്രതികള്‍ തമ്മില്‍ നടത്തിയിരുന്നു. റിയാസിന്‍റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ആകെ 8 പ്രതികളാണ് കേസിലുള്ളത്. റിയാസിന്‍റെ സുഹൃത്തുക്കളുടെ മൊഴി ഉള്‍പ്പടെ എല്ലാ രേഖകളും ക്രൈംബ്രാഞ്ച് എസ് ഐ ടിയും വിജലൻസിന് കൈമാറിയിട്ടുണ്ട്. വിജിലന്‍സിന്‍റെ തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നാണ് കേസുകള്‍ എടുത്തത്. ഇ ഡി റിപ്പോർട്ട്, ഹൈക്കോടതി ഉത്തരവ് എന്നിവ പരിശോധിച്ച ശേഷമാണ് രണ്ട് കാലഘട്ടങ്ങളിലുണ്ടായ സംഭവങ്ങളില്‍ രണ്ട് കേസെടുക്കാൻ വിജലൻസ് ഡയറക്ടർ മനോജ് എബ്രഹാം നിർദ്ദേശിച്ചത്. പിന്നാലെ രണ്ട് എഫ് ഐ ആറുകളും രജിസ്റ്റർ ചെയ്തു. അഴിമതി തടയല്‍ നിയമപ്രകാരം അനധികൃത സ്വത്തു സമ്പാദം, സർക്കാർ പദവി ദുരുപയോഗം, ഗൂഢാലോചന എന്നിവ ചുമത്തിയാണ് കേസ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള അന്വേഷണം ആയിതിനാല്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. ഇത് സംബന്ധിച്ച ശുപാർശ വിജിലൻസ് ഡയറക്ടർ സർക്കാരിന് നല്‍കും.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.