കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ചെട്ടിയാർമാട്ടില്‍ ബസ് അപകടത്തിന് പിന്നാലെ ഡ്രൈവർക്ക് മർദ്ദനം; അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു

തേഞ്ഞിപ്പലം:  തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിലെ ചെട്ടിയാർമാട് സർവീസ് റോഡില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു.

കോഴിക്കോട്-വേങ്ങര റൂട്ടിലോടുന്ന "നിനു സ്റ്റാർ" ബസ്സിലെ ഡ്രൈവറും കിളിനക്കോട് സ്വദേശിയുമായ റിയാസ് (37) നൽകിയ പരാതിയിലാണ് പോലീസ് നടപടി.

കഴിഞ്ഞദിവസം അപകടകാരമാം വിധം അമിത വേഗതയിൽ വന്ന ബസ്സും എതിരെ വന്ന ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം താമസിക്കുന്ന നന്തട്ടു വീട്ടിൽ അശ്വിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തെത്തുടർന്ന് രോഷാകുലരായ നാട്ടുകാരും വഴിയാത്രക്കാരിൽ ചിലരും ചേർന്ന് ബസ് ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ.

അപകടത്തിൽ പരിക്കേറ്റ യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജനക്കൂട്ടം മർദ്ദിക്കുമെന്ന് കണ്ട് ഡ്രൈവർ റിയാസ് മറ്റൊരു ബസ്സിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പിറകെ പിന്തുടർന്നെത്തിയ സംഘം ഇദ്ദേഹത്തെ ബസ്സിൽ നിന്നും ബലമായി പിടിച്ചിറക്കി പരസ്യമായി മർദ്ദിക്കുകയായിരുന്നു. നാട്ടുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റ റിയാസിനെ പിന്നീട് പോലീസെത്തിയാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൾക്കൂട്ട മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് ബസ് ജീവനക്കാർ പോലീസിനെ സമീപിച്ചത്.
അതേ സമയം സ്വകാര്യ ബസിന്‍റെ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.