കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

വൈഭവ് സൂര്യോദയത്തില്‍ കടപുഴകിയത് ക്രിസ് ഗെയ്‌ലെന്ന വന്‍മരം മാത്രമല്ല, 15കാരൻ തൂക്കിയത് ഐപിഎല്ലിലെ സര്‍വകാല റെക്കോര്‍ഡുകള്‍.


 ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ 29 പന്തില്‍ 97 റണ്‍സടിച്ച വൈഭവ് സൂര്യവംശി തിരുത്തിയെഴുതിയത് നിരവധി റെക്കോര്‍ഡുകള്‍. ഒരു ഐപിഎല്‍ സീസണില്‍ എറ്റവും കൂടുതല്‍ സിക്സറുകളെന്ന ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡ് ഇന്നലെ ഹൈദരാബാദിനെതിരെ വൈഭവ് സൂര്യവംശി മറികടന്നു. 2012 ഐ.പി.എല്‍ സീസണില്‍ ക്രിസ് ഗെയ്ല്‍ അടിച്ച 59 സിക്സറുകളുടെ റെക്കോർഡാണ് ഈ സീസണില്‍ 65 സിക്സറുകള്‍ തികച്ചുകൊണ്ട് വൈഭവ് മറികടന്നത്.

ഒരു ടി20 ടൂർണമെന്‍റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളെന്ന ലോക റെക്കോര്‍ഡും ഇന്നലെ വൈഭവ് സ്വന്തമാക്കി. 59 സിക്സുകള്‍ പറത്തി ക്രിസ് ഗെയ്‌ല്‍ സ്വന്തമാക്കിയ റെക്കോര്‍ഡാണ് 15-ാം വയസില്‍ 65 സിക്സുകളുമായി വൈഭവ് സ്വന്തം പേരിലാക്കിയത്. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിനെ നേരിടുമ്പോള്‍ 70 സിക്സുകളെന്ന ചരിത്രം തിരുത്താനും വൈഭവിന് അവസരമുണ്ട്.

ഒരു ഐപിഎല്‍ ഇന്നിംഗ്സില്‍ 10 ല്‍ അധികം സിക്സറുകള്‍ അടിക്കുന്ന കാര്യത്തിലും വൈഭവ് ഗെയ്‌ലിന്‍റെ റെക്കോർഡിനൊപ്പമെത്തി. 4 തവണയാണ് ഇരുവരും പത്തോ അതിലധികമോ സിക്സുകള്‍ നേടുന്നത്. ഈ സീസണില്‍ മാത്രം 3 തവണയാണ് വൈഭവ് ഈ നേട്ടം കൈവരിച്ചത്.

പവർപ്ലേ ഓവറുകളില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറത്തിയ ശ്രീലങ്കൻ ഇതിഹാസം സനത് ജയസൂര്യയുടെ റെക്കോർഡ് (7 സിക്സറുകള്‍) പവർപ്ലേയില്‍ തന്നെ 8 സിക്സറുകള്‍ അടിച്ചുകൊണ്ട് വൈഭവ് മറികടന്നു.

ഒരു ഐ.പി.എല്‍ സീസണില്‍ പവർപ്ലേയില്‍ മാത്രം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ഡേവിഡ് വാർണറുടെ (467 റണ്‍സ്) റെക്കോർഡ് 490 റണ്‍സ് നേടി വൈഭവ് ഇന്നലെ സ്വന്തം പേരിലാക്കി.

പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറിയെന്ന സുരേഷ് റെയ്‌നയുടെ റെക്കോർഡിനൊപ്പം (16 പന്തില്‍ 50) ഇന്നലെ വൈഭവ് എത്തി.

ഐപിഎല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അണ്‍ക്യാപ്ഡ് താരം എന്ന തന്‍റെ ഓപ്പണിംഗ് പങ്കാളി യശസ്വി ജയ്‌സ്വാളിന്‍റെ (625 റണ്‍സ്) റെക്കോർഡും വൈഭവ് മറികടന്നു. നിലവില്‍ 15 ഇന്നിംഗ്സുകളില്‍ നിന്ന് 45.33 ശരാശരിയിലും 242.85 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലും 680 റണ്‍സോടെ ഓറഞ്ച് ക്യാപും വൈഭവിന്‍റെ കൈകളിലാണ്.

ടി20 ചരിത്രത്തില്‍ ആദ്യമായാണ് ഒരു കളിക്കാരൻ 200-ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ 600 റണ്‍സ് പിന്നിടുന്നത്.

തന്‍റെ റെക്കോര്‍ഡ് തകര്‍ത്ത വൈഭവിനെ ക്രിസ് ഗെയ്‌ല്‍ തന്നെ അഭിനന്ദിച്ചു. അസാധാരണ പ്രകടനം വൈഭവ്, ഐ.പി.എല്ലിലെ പുതിയ സിക്സ് മെഷീൻ" എന്നാണ് ഗെയ്ല്‍ വൈഭവിനെക്കുറിച്ച ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 30 പന്തില്‍ ക്രിസ് ഗെയ്ല്‍ നേടിയ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന റെക്കോർഡിന് വെറും 3 റണ്‍സ് അകലെ പുറത്തായെങ്കിലും, ഭാവിയില്‍ വൈഭവ് അതും സ്വന്തമാക്കുമെന്ന് ഗെയ്ല്‍ പറഞ്ഞു

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.