കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

പന്തീരങ്കാവില്‍ വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍

 


കോഴിക്കോട്: പന്തീരങ്കാവില്‍ വീടിനകത്ത് വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍. പാറക്കുളം സ്വദേശി കാര്‍ത്തിക്കിനെ(19) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിദ്യാര്‍ത്ഥി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.തൊണ്ടയാട് റൈഫില്‍ ക്ലബ്ബില്‍ അംഗമായിരുന്നതിനാല്‍ ലൈസൻസുള്ള തോക്ക് കാർത്തികിന്റെ കൈവശം ഉണ്ടായിരുന്നു.

ഇത് ഉപയോഗിച്ച്‌ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. നെറ്റിയില്‍ വെടിയുണ്ട തറച്ച അടയാളമുണ്ട്. മുറിക്കുള്ളില്‍നിന്ന് തോക്കില്‍ ഉപയോഗിക്കുന്ന ഒരു തിരയുടെ കവർ കിട്ടി. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിക്കു ശേഷം വീട്ടിലെത്തിയ മാതാപിതാക്കളാണ് മുകള്‍നിലയില്‍ അകത്തുനിന്ന് കുറ്റിയിട്ട മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കാർത്തിക്കിനെ കണ്ടത്.


ഉടൻതന്നെ വീട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലിസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. അബദ്ധത്തില്‍ പൊട്ടിയതാണോ, അതോ സ്വയം വെടിയുതിർത്തതാണോ എന്നുള്ള കാര്യത്തില്‍ കൂടൂതല്‍ അന്വേഷണത്തിനും പോസ്റ്റ്മോർട്ടത്തിനും ശേഷമേ പറയാൻ പറ്റുകയൊള്ളുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയില്‍. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.