കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ദേശീയപാതയിൽ CCTV സ്ഥാപിച്ച് സൈനിക നീക്കങ്ങൾ പാകിസ്താന് ചോര്‍ത്തി; പഞ്ചാബ് 0സ്വദേശി ബൽജിത് സിങ് അറസ്റ്റിൽ

പത്താൻകോട്ട്: പഞ്ചാബിൽ  ഇന്ത്യൻ സൈന്യത്തെയും അർധസൈനിക നീക്കങ്ങളെയും കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ  പാകിസ്താന് ചോര്‍ത്തി നൽകിയ യുവാവ് അറസ്റ്റിൽ. പത്താൻകോട്ടിലെ ചക്ക് ധരിവാൾ ഗ്രാമവാസിയായ ബിട്ടു എന്ന ബൽജിത് സിങ്ങാണ് അറസ്റ്റിലായത്.   

സൈനിക നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ബിട്ടു ദേശീയപാത 44ലെ പത്താൻകോട്ട്-ജമ്മു സ്ട്രെച്ചിലെ  പാലത്തിന് സമീപമുള്ള ഒരു കടയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിരീക്ഷണ ദൃശ്യങ്ങൾ  ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി പാകിസ്താനിലും വിദേശത്തുമുള്ള ഓപ്പറേറ്റീവുകൾക്ക് കൈമാറിയിരുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ദൽജീന്ദർ സിങ് ധില്ലൻ പറഞ്ഞു.

ചോദ്യം ചെയ്യലിൽ, ജനുവരിയിൽ സുജാൻപൂരിനടുത്തുള്ള ഹൈവേയിലെ ഒരു കടയിൽ താൻ ഇന്‍റര്‍നെറ്റ് അധിഷ്ഠിത സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നതായി സിങ് സമ്മതിച്ചു. ദുബൈയിലുള്ള   അജ്ഞാതനിൽ നിന്നും ഇയാൾക്ക് നിർദേശങ്ങൾ ലഭിച്ചിരുന്നു. ഇതിനായി  40,000 രൂപയും കൈപ്പറ്റിയിരുന്നു. ബിട്ടുവിന്‍റെ പക്കൽ നിന്ന് സിസി ടിവി ക്യാമറയും ഇന്‍റര്‍നെറ്റ് വൈഫൈ റൂട്ടറും കണ്ടെടുത്തിട്ടുണ്ട്.

പത്താൻകോട്ട്-ജമ്മു ദേശീയപാതയിൽ സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. തുടർന്ന് സുജൻപൂർ പൊലീസ് നാല് പേർക്കെതിരെ കേസെടുത്തു.  സിങ്ങിനെ കൂടാതെ, വിക്ക എന്ന വിക്രംജിത് സിങ്, വിക്കി എന്ന ബൽവീന്ദർ സിങ്, തനു എന്ന തരൺപ്രീത് സിങ് എന്നിവർക്കെതിരെയും കേസ് ഫയൽ ചെയ്തു. 

പ്രതികൾ ക്രിമിനൽ, ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.വിശദമായ റിപ്പോർട്ട് മുതിർന്ന അധികാരികൾക്ക് അയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നെറ്റ്‌വർക്കിന്റെ അതിർത്തി കടന്നുള്ള ബന്ധങ്ങൾ മാപ്പ് ചെയ്യുന്നതിനും ആരോപിക്കപ്പെടുന്ന ചാരവൃത്തിക്ക് പിന്നിലെ ഫണ്ടിന്റെ ഉറവിടം കണ്ടെത്തുന്നതിനുമായി കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണബാക്കിയുള്ള പ്രതികളെ പിടികൂടാനുള്ള തിരച്ചിലിലാണ് പൊലീസ്.

പാകിസ്താനിലെ  ഇന്‍റര്‍ സർവീസസ് ഇന്‍റലിജൻസ് (ഐഎസ്‌ഐ) പിന്തുണയുള്ള രണ്ട് ചാര മൊഡ്യൂളുകൾ പഞ്ചാബ് പൊലീസ് കഴിഞ്ഞ മാസം പിടിച്ചെടുത്തിരുന്നു. ചൈനയിൽ നിർമിച്ച സൗരോർജത്തിൽ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകൾ ഉപയോഗിച്ചാണ് ഇവ തന്ത്രപ്രധാനമായ സൈനിക സ്ഥലങ്ങളുടെ തത്സമയ ഫീഡുകൾ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാൻഡ്‌ലർമാർക്ക് കൈമാറുന്നത്. 

ജലന്ധറിലെ കൗണ്ടർ ഇന്‍റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ ഒരു പ്രവർത്തകനെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ കൈവശം നിന്ന് ഒരു ചൈനീസ് നിർമിത സിസിടിവി ക്യാമറയും 4 ജി കണക്റ്റിവിറ്റിയുള്ള യുഎസ്ബി കണക്റ്റഡ് സോളാർ പ്ലേറ്റും കണ്ടെടുക്കുകയും ചെയ്തു.

മറ്റൊരു മൊഡ്യൂൾ കപൂർത്തല പൊലീസ്  കേന്ദ്ര ഏജൻസിയുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പൊളിച്ചുമാറ്റി.   രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും വിദേശ ഹാൻഡ്‌ലർമാരുമായി ബന്ധിപ്പിച്ച നാല് മൊബൈൽ ഫോണുകൾ, ഒരു സിം അധിഷ്ഠിത സിസിടിവി ക്യാമറ, ഒരു വൈഫൈ സെറ്റ് എന്നിവ കണ്ടെടുക്കുകയും ചെയ്തു.

പ്രതിരോധ സേനയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സെൻസിറ്റീവ് സ്ഥലങ്ങൾ നിരീക്ഷിക്കുന്നതിനും മൊബൈൽ ആപ്ലിക്കേഷനുകൾ വഴി പാകിസ്താൻ ആസ്ഥാനമായുള്ള ഹാൻഡ്‌ലർമാർക്ക് തത്സമയ ദൃശ്യങ്ങൾ കൈമാറുന്നതിനുമായി വിവിധ സ്ഥലങ്ങളിൽ സിം അധിഷ്ഠിതവും സൗരോർജത്തിൽ പ്രവർത്തിക്കുന്നതുമായ സിസിടിവി ക്യാമറകൾ തന്ത്രപരമായി സ്ഥാപിക്കുകയാണ് ഈ മൊഡ്യൂളുകളുടെ ലക്ഷ്യമെന്ന് പൊലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞു.


 

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.