കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
കഴിഞ്ഞ മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എടപ്പാളിലെ അമ്മ ലോട്ടറി ഏജൻസിയില്‍ ജീവനക്കാരനായിരുന്നു പ്രതി. ഉടമയെ കബളിപ്പിച്ച് ഏകദേശം ഒന്നര ലക്ഷത്തോളം രൂപ സമ്മാനത്തുക ലഭിച്ച ടിക്കറ്റുകളുമായി മുങ്ങുകയായിരുന്നു. പത്രപരസ്യം കണ്ട് ജോലിക്ക് ചേരാനെത്തിയപ്പോള്‍ ഇയാള്‍ നല്‍കിയിരുന്ന മധുരയിലെ തിരിച്ചറിയല്‍ രേഖയിലെ വിലാസം വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ ആറ് മാസമായി തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ ലോട്ടറി കടകളില്‍ ഇയാള്‍ മാറിമാറി ജോലി ചെയ്തുവരികയായിരുന്നു.
മോഷണത്തിന് ശേഷം തൃശ്ശൂരിനും കോട്ടയത്തിനുമിടയിലുള്ള ഇരുപതോളം ഏജൻസികളില്‍ ടിക്കറ്റുകള്‍ മാറി ഇയാള്‍ പണം കൈക്കലാക്കി. ഈ തുക ഉപയോഗിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കോട്ടയം, മൂന്നാർ, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളില്‍ ഉല്ലാസയാത്ര നടത്തുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് കോവൈ, കാഞ്ചിപുരം, ഗാന്ധിനഗർ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഒടുവില്‍ കോവൈ പീളമേടിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യവെയാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഇയാളെ പിടികൂടിയത്.
തിരൂർ ഡിവൈ.എസ്.പി എ.എം. സിദ്ധിക്കിന്റെ നിർദ്ദേശപ്രകാരം ചങ്ങരംകുളം എസ്.ഐ നസിയ എം. സാഹിബ്, ഡാൻസാഫ് ടീമിലെ എ.എസ്.ഐമാരായ രാജേഷ്, ജയപ്രകാശ്, സി.പി.ഒമാരായ ശ്രീഷ്, ഉണ്ണിക്കുട്ടൻ, ചങ്ങരംകുളം സ്റ്റേഷനിലെ ഹരികൃഷ്ണൻ, രാകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
Comments
Post a Comment