കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനായി വിമാനം ഒക്കല്‍ പ്രദേശത്തിന് മുകളിലൂടെ താഴ്ന്ന് പറന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിമാനം കടന്നുപോയതിന് പിന്നാലെ ഉണ്ടായ ശക്തമായ വായുസമ്മര്‍ദ്ദത്തിലും കാറ്റിലും വീടിന്റെ മേല്‍ക്കൂരയിലെ നൂറിലധികം ഓടുകള്‍ ഇളകി താഴെ പതിക്കുകയായിരുന്നു. സംഭവസമയത്ത് വലിയ ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു. ഭാഗ്യവശാല്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ല.
ഇത്തരത്തില്‍ വിമാനങ്ങള്‍ താഴ്ന്നുപറന്ന് നാശനഷ്ടമുണ്ടാകുന്നത് പ്രദേശത്ത് പുതുമയല്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മുന്‍പ് സമീപവാസിയായ പണ്ടാല പ്രസാദ് എന്നയാളുടെ വീടിനും സമാനമായ രീതിയില്‍ മൂന്നു തവണ കേടുപാടുകള്‍ സംഭവിച്ചിരുന്നുവെന്നും അവര്‍ പറയുന്നു. സംഭവത്തില്‍ മുന്‍പും സിയാല്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ വിമാനങ്ങള്‍ താഴ്ന്നുപറക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണെന്നും പ്രദേശവാസികള്‍ അറിയിച്ചു.
Comments
Post a Comment