കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

റെയ്ഡ് കഴിഞ്ഞ് വെറും കയ്യോടെ മടങ്ങി ഇഡി, തളര്‍ത്താനാകില്ലെന്ന് പിണറായി


 തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലേയും തിരുവനന്തപുരത്തേയും മുഹമ്മദ് റിയാസ് എംഎല്‍എയുടെ കോഴിക്കോട്ടെയും വീടുകളില്‍ നടത്തിയ ഇഡി റെയ്ഡ് അവസാനിച്ചു.എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട രേഖകളൊന്നും മൂന്നിടത്തേയും പരിശോധനകളില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

കണ്ണൂരിലും തിരുവനന്തപുരത്തും കോഴിക്കോടും ഇഡി റെയ്ഡിന് എതിരെ ശക്തമായ പ്രതിഷേധമാണ് സിപിഎം നടത്തിയത്. പിണറായിയുടേയും മുഹമ്മദ് റിയാസിന്റെയും വീടുകള്‍ക്ക് മുന്നില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളികളുമായി തടിച്ച്‌ കൂടിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കണ്ണൂരില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴി മാറുന്നത് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് നിയന്ത്രിക്കുകയായിരുന്നു. ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍ ആണെന്നാണ് ഇടത് നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ ആരോപിക്കുന്നത്.

അതിനിടെ റെയ്ഡ് കഴിഞ്ഞ് കണ്ണൂരിലും തിരുവനന്തപുരത്തും പുറത്തേക്ക് ഇറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ കൂവിവിളികളോടെയാണ് സ്വീകരിച്ചത്. തിരുവനന്തപുരത്ത് ഇഡിയുടെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. മൂന്ന് വാഹനങ്ങളുടെ ചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ച്‌ തകര്‍ത്തു. പോലീസ് ലാത്തി വീശിയാണ് അക്രമാസക്തരായ പ്രവര്‍ത്തകരെ നിയന്ത്രിച്ചത്.

റെയ്ഡിന് ശേഷം പിണറായി വിജയന്‍ വീടിന് പുറത്തേക്ക് വന്ന് ഇടത് പ്രവര്‍ത്തകരെ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തു. ഇത് കൊണ്ടൊന്നും തളര്‍ത്താനാകില്ലെന്നും ഇതുകൊണ്ടൊന്നും ഞങ്ങള്‍ അവസാനിക്കില്ലെന്നും പിണറായി പ്രതികരിച്ചു. രാഹുല്‍ ഗാന്ധിക്ക് സന്തോഷമായിക്കാണുമെന്നും പിണറായി പരിസഹിച്ചു. നിരവധി കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് പിന്നീട് പറയാമെന്നും പിണറായി മാധ്യമങ്ങളോട് വ്യക്തമാക്കി.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.