ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

കൊച്ചിയിൽ 'കോക്രാച്ച് ജനതാപാർട്ടി' സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് രഹസ്യാന്വേഷണ സംഘം


കൊച്ചി: 'കോക്രോച്ച് ജനതാ പാർട്ടി'(സി.ജെ.പി.) ആദ്യ ദക്ഷിണേന്ത്യൻ സംഗമം ഞായറാഴ്ച കൊച്ചിയിൽ നടക്കുമെന്നത് പ്രചാരണത്തിലൊതുങ്ങി. 'സി.ജെ.പി. കൊച്ചി മീറ്റ് അപ്പ്' എന്ന പേരിൽ ടെലിഗ്രാമിലൂടെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മറൈൻഡ്രൈവിൽ സി.ജെ.പി അനുഭാവികൾ ഒത്തുചേരുമെന്നായിരുന്നു സന്ദേശം. ഒപ്പം സി.ജെ.പി.യുടെ പോസ്റ്ററുകളുമുണ്ടായിരുന്നു. പോസ്റ്ററിലെ ക്യൂആർ കോഡ് സ്‌കാൻ ചെയ്താൽ ഒരു ടെലിഗ്രാം ഗ്രൂപ്പിലേക്കാണ് എത്തിയിരുന്നത്.

അംഗങ്ങളെ പരിചയപ്പെടുക, പാർട്ടി നിയമപരമായി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ചർച്ചചെയ്യുക, നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കുക തുടങ്ങിയ അഞ്ച് അജൻഡകളും ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു.
സമാധാനപരമായ കൂടിക്കാഴ്ചയാണ് ഉദ്ദേശിക്കുന്നതെന്നും സംഗമത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പേരും മേൽവിലാസവും ഫോൺ നമ്പറും പ്രായവും രേഖപ്പെടുത്തണമെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

കോക്രോച്ച് പാർട്ടിയുടെ പ്രവർത്തനം മുഴുവൻ സൈബർ ഇടത്തിലാണെന്നിരിക്കെ, ആദ്യ ഒത്തുചേരൽ കൊച്ചിയിലായിരിക്കുമെന്ന പ്രചാരണം രാജ്യശ്രദ്ധ നേടിയിരുന്നു. ഇതേത്തുടർന്ന് ക്രമസമാധാന പ്രശ്‌നങ്ങളോ അനിഷ്ടസംഭവങ്ങളോ ഉണ്ടാകാതിരിക്കാൻ പോലീസും മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ സംഘങ്ങൾ അന്വേഷണം തുടങ്ങിയിരുന്നു.

ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ മാധ്യമങ്ങളും മറൈൻ ഡ്രൈവിലെത്തിയെങ്കിലും കൂട്ടായ്മയ്ക്കായി ആരും എത്തിയില്ല. പൊതുസ്ഥലത്ത് ഒത്തുചേരലിന് പോലീസിൽനിന്ന് അനുമതി വാങ്ങിയിരുന്നുമില്ല. അതിനിടെ സന്ദേശം പ്രചരിപ്പിച്ച ടെലിഗ്രാം അക്കൗണ്ടുകൾ സൈബർ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സി.ജെ.പി.യുടെ ഒന്നിലധികം ഗ്രൂപ്പുകൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ജില്ലാ തലത്തിലോ സംസ്ഥാന തലത്തിലോ പ്രത്യേക നേതൃത്വമോ മറ്റോ ഇല്ലെന്നുമാണ് വിവരം. എങ്കിലും ഈ ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.