ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

മഴയത്ത് ബ്രേക്ക് കിട്ടാതെ കാർ പറമ്പിലേക്ക് മറിഞ്ഞു; പുളിക്കൽ സ്വദേശികളായ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു


 കക്കാടംപൊയിൽ - കള്ളിപ്പാറ റോഡിൽ കനത്ത മഴയെത്തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന കൊണ്ടോട്ടി പുളിക്കൽ സ്വദേശികളായ യാത്രക്കാർ വലിയ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് റോഡിലുണ്ടായ കടുത്ത വഴുക്കലാണ് അപകടത്തിന് കാരണമായത്.

ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് ബ്രേക്ക് കിട്ടാതെ വരികയും നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ട് റോഡരികിൽ നിന്നും തൊട്ടടുത്തുള്ള പറമ്പിലെ താഴ്ചയിലേക്ക് തെന്നിമാറി മറിയുകയുമായിരുന്നു.

വലിയൊരു കൊക്കയോ അപകട മേഖലയോ അല്ലാത്തതിനാലാണ് വൻ ദുരന്തം നേരിയ വ്യത്യാസത്തിൽ ഒഴിവായത്. അപകടത്തെ തുടർന്ന് നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

കക്കാടംപൊയിൽ, കള്ളിപ്പാറ റൂട്ടുകളിൽ മഴക്കാലമാകുന്നതോടെ റോഡുകളിൽ കടുത്ത വഴുക്കലുണ്ടാകുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ മലയോര പാതകളിലൂടെ എത്തുന്ന വാഹനയാത്രക്കാർ വേഗത കുറച്ചും അതീവ ജാഗ്രത പാലിച്ചും മാത്രമേ വാഹനങ്ങൾ ഓടിക്കാവൂ എന്ന് നാട്ടുകാരും അധികൃതരും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.