കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കൊണ്ടോട്ടിയിലെ തീപ്പിടുത്തം; പരിക്കേറ്റ് ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണപ്പെട്ടു


 കൊണ്ടോട്ടി : കൊണ്ടോട്ടിയില്‍ കഴിഞ്ഞ ആഴ്ച മൂന്ന് നില കെട്ടിടത്തിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണത്തിന് കീഴടങ്ങി. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ താമസിച്ചിരുന്നയാളാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

കൊണ്ടോട്ടി ചുങ്കത്തെ മൂന്നുനില കെട്ടിടത്തിനാണ് കഴിഞ്ഞ ആഴ്ച തീപിടിച്ചത്. കെട്ടിടത്തിലെ ഒരു മൊബൈൽ ആക്സസറീസ് കടയിൽ നിന്ന് തീ പടരുന്നത് കണ്ട നാട്ടുകാരാണ് വിവരം പുറത്തറിയിച്ചത്. നിമിഷങ്ങൾക്കകം കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണ്ണമായും തീ വിഴുങ്ങുകയായിരുന്നു.

താഴത്തെ നിലകളിൽ തീ പടർന്നതോടെ മുകളിലേക്ക് ഇറങ്ങാൻ വഴിയില്ലാതെ മൂന്നാം നിലയിൽ ഇയാൾ അകപ്പെടുകയായിരുന്നു. കനത്ത പുകയും ചൂടും കാരണം പുറത്തേക്ക് വരാനാകാതെ ഇയാൾ ജനലഴികൾക്കിടയിലൂടെ രക്ഷയ്ക്കായി കൈനീട്ടിയപ്പോഴാണ് അകത്ത് ഒരാൾ കുടുങ്ങിക്കിടക്കുന്ന വിവരം പുറത്തുള്ളവർ അറിയുന്നത്.

തുടർന്ന് അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസും നാട്ടുകാരും ചേർന്ന് ജീവൻ പണയം വെച്ചുള്ള അതിസാഹസികമായ രക്ഷാപ്രവർത്തനമാണ് നടത്തിയത്. ചൂടും പുകയും കാരണം അടുത്തേക്ക് പോകാൻ പോലും പ്രയാസകരമായിരുന്ന സാഹചര്യത്തിൽ, മൂന്നാം നിലയിലേക്ക് വലിഞ്ഞുകയറി ജനലഴികൾ മുറിച്ചുമാറ്റിയാണ് ഇദ്ദേഹത്തെ അതീവ ഗുരുതരാവസ്ഥയിൽ പുറത്തെത്തിച്ചത്.

മലപ്പുറം യൂണിറ്റിന് പുറമെ മഞ്ചേരി, തിരുവാലി, മീഞ്ചന്ത, മാവൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ നിന്നുമുള്ള പ്രത്യേക സേനാംഗങ്ങളും ഉൾപ്പെടെ നാൽപ്പതോളം വരുന്ന അഗ്നിരക്ഷാ പ്രവർത്തകർ മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

രക്ഷാപ്രവർത്തനത്തിനിടയിൽ നിരവധി നാട്ടുകാർക്കും സന്നദ്ധപ്രവർത്തകർക്കും പരിക്കേറ്റിരുന്നു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.