ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...


 കൊച്ചി : പ്രശസ്ത  ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു. 57 വയസായിരുന്നു. സിനിമ സെറ്റില്‍ വച്ച്‌ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിലെ എണ്ണം പറഞ്ഞ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനാണ് ഷാജികുമാര്‍. 50 ലേറെ സിനിമകളാണ് അദ്ദേഹത്തിന്റെ ക്യാമറക്കണ്ണിലൂടെ ബിഗ്‌സ്‌ക്രീനില്‍ എത്തിയത്.

ജോഷി, ഷാജി കൈലാസ്, വിഎം വിനു, എം പത്മകുമാര്‍, വൈശാഖന്‍ തുടങ്ങി പുതുതലമുറയിലെ തരുണ്‍ മൂര്‍ത്തി വരെയുള്ള സംവിധായകര്‍ക്ക് പ്രിയപ്പെട്ട ക്യാമറാമാനായിരുന്നു ഷാജികുമാര്‍. പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ അസിസ്റ്റന്റായാണ് സിനിമയില്‍ എത്തുന്നത്. 2001 ല്‍ ജയറാം ചിത്രം ഉത്തമനിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. ആദ്യം ചിത്രം തന്നെ സൂപ്പര്‍ഹിറ്റായി.

കാലത്തിന് അനുസരിച്ച്‌ മാറിയ ഷാജികുമാര്‍ പിന്നീട് മലയാള സിനിമയിലെ മികച്ച പല ചിത്രങ്ങളുടെയും ദൃശ്യ വിസ്മയം ഒരുക്കി. നരന്‍, ഒടിയന്‍, പോക്കിരിരാജ, നസ്രാണി, റോബിന്‍ഹുഡ്, ബാബാ കല്യാണി, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, പുലിമുരുകന്‍, മധുരരാജ, റിങ് മാസ്റ്റര്‍, മല്ലു സിങ്, പത്തൊന്‍പതാം നൂറ്റാണ്ട്, ബാന്ദ്ര, തുടരും തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കായി ക്യാമറ ചലിപ്പിച്ചു.

സമകാലീനര്‍ക്ക് കാലിടറിയ ഡിജിറ്റല്‍ ഫിലിം മേക്കിങ്ങില്‍ മികച്ച വിജയങ്ങള്‍ തുടര്‍ച്ചയായി നേടിക്കൊണ്ടാണ് അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചത്. ഒരു പതിറ്റാണ്ടിലേറെയായി സിനിമയില്‍ സജീവമായിരുന്നു. മോഹന്‍ലാല്‍ - തരുണ്‍ മൂര്‍ത്തി ചിത്രമായ അതിമനോഹരം , സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പന്‍ എന്നിവയാണ് അവസാനം ചിത്രീകരിച്ച സിനിമകള്‍. അതിമനോഹരം അടുത്ത മാസം അവസാനം പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം.

രണ്ട് ദിവസം മുന്‍പാണ് ആലപ്പുഴയില്‍ ദിലീപ് ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഷാജികുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീഴുന്നത്. ആലപ്പുഴയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൊച്ചിയിലേക്കു മാറ്റിയ ഷാജികുമാര്‍ ഐസിയുവിലായിരുന്നു. പിന്നീട് അദ്ദേഹത്തെ മുറിയിലേക്കു മാറ്റിയിരുന്നു. ഇന്നലെ രാത്രിയോടെ ശുചിമുറിയിലേക്കു പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷാജികുമാര്‍ സ്വതന്ത്ര ക്യാമറമാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച സിനിമകള്‍ ഇനി പറയുന്നവയാണ്. ഉത്തമന്‍, വാല്‍ക്കണ്ണാടി, പകല്‍പ്പൂരം, കണ്മഷി, അമ്മക്കിളിക്കൂട്, പട്ടണത്തില്‍ സുന്ദരന്‍, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, വെള്ളിനക്ഷത്രം, സത്യം, വേഷം, നരന്‍, അത്ഭുതദ്വീപ്, യെസ് യുവര്‍ ഓണര്‍, മഹാസമുദ്രം, ബാബാ കല്യാണി.

ജൂലൈ 4, നസ്രാണി, സൈക്കിള്‍, വെറുതെ ഒരു ഭാര്യ, റോബിന്‍ഹുഡ്, റെഡ് ചില്ലീസ്, പോക്കിരി രാജ, ഡോക്ടര്‍ ലവ്, സീനിയേഴ്‌സ്, മാമ്പട്ടിയാന്‍, പൊന്നര്‍ ശങ്കര്‍, ദ കിംഗ് ആന്‍ഡ് ദി കമ്മീഷണര്‍, മല്ലൂസിംഗ്, മദിരാശി, സിംഹാസനം, ശൃംഗാരവേലന്‍, സൗണ്ട് തോമ, രാജാധിരാജ, റിംഗ് മാസ്റ്റര്‍, കസിന്‍സ്, പുലിമുരുകന്‍, സാഹസം (തമിഴ്), രാമലീല, മോഹന്‍ലാല്‍, ഒടിയന്‍, ചന്ദ്രഗിരി, മധുരരാജ, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, നൈറ്റ് ഡ്രൈവ്, പത്തൊമ്പതാം നൂറ്റാണ്ട്, ബാന്ദ്ര, കാഥികന്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി, തുടരും, അതിമനോഹരം, ഒറ്റക്കൊമ്പന്‍




Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.