കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി


 കാക്കഞ്ചേരി : കിൻഫ്ര പാർക്കിന് സമീപം വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ ഒന്നാം പ്രതിക്ക് മഞ്ചേരി എസ്.സി-എസ്.ടി സ്പെഷ്യൽ കോടതി നാല് മാസത്തെ തടവും 1000 രൂപ പിഴയും ശിക്ഷ വിധിച്ചു.

തേഞ്ഞിപ്പലം ദേവതിയാൽ വാലിയിൽ പി.എം. മുഹമ്മദ് റിയാസ് (35)നെയാണ് സ്പെഷ്യൽ കോടതി ജഡ്ജ് ടി.ജി. വർഗീസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവ് അനുഭവിക്കണം. 2022 ഡിസംബർ 17ന് വൈകിട്ട് ആറുമണിയോടെ കാക്കഞ്ചേരി കിൻഫ്ര പാർക്കിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പാർക്കിനകത്ത് പ്രവർത്തിക്കുന്ന 'കിങ്ലെറ്റ് പാക്സ്' എന്ന സ്ഥാപനത്തിന്റെ സെക്യൂരിറ്റി ജീവനക്കാരനായ  കോഴിപ്പുറം  ചാത്തുക്കുട്ടിയെ (71) ആണ് പ്രതി മർദിച്ചത്. വാഹനം എത്തിയപ്പോൾ സ്ഥാപനത്തിന്റെ ഗേറ്റ് വേഗത്തിൽ തുറന്നു കൊടുത്തില്ല എന്നതിലുള്ള വിരോധമാണ് വയോധികനെ ക്രൂരമായി മർദിക്കുന്നതിലേക്ക് നയിച്ചത്.

പരിക്കേറ്റ വയോധികന്റെ പരാതിയിൽ തേഞ്ഞിപ്പലം പോലീസാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്. തുടർന്ന് നടന്ന കൃത്യമായ അന്വേഷണത്തിനൊടുവിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതും ശിക്ഷ വിധിച്ചതും.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.