കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.


കോഴിക്കോട്: ഡാൻസാഫും പന്തീരങ്കാവ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വിപണിയിൽ ഏകദേശം മുപ്പത്തി അഞ്ച് ലക്ഷം രൂപയോളം വില വരുന്ന ഒരു കിലോ തൂക്കം വരുന്ന എംഡിഎംഎ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പന്തീരങ്കാവ് ക്യാപ്പ് കോൺ സിറ്റി അപ്പാർട്ട്മെന്റിന് സമീപത്ത് വെച്ച് ഹരിയാന രജിസ്ട്രേഷൻ കാർ തടഞ്ഞു വെച്ച് നടത്തിയ പരിശോധനയിലാണ് വിൽപനക്കായി കൊണ്ടുവരികയായിരുന്ന എംഡിഎംഎ കണ്ടെത്തിയത്.

കാറിലുണ്ടായിരുന്ന  പള്ളിക്കൽ ബസാർ ചാലിൽ കടവത്ത് മുഹമ്മദ് അർഷലാൽ,  ചേലേമ്പ്ര മേലെതൊടി ആദിൽഷ,  ഐക്കരപ്പടി അമ്പായത്തിങ്ങൽ കുരിയേടം മുഹമ്മദ് ഫർഹാൻ എന്നിവരാണ് പിടിയിലായത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ബംഗളൂരുവിൽ നിന്നും ലഹരി ശേഖരിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിലെ ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതാണ് ഇവരുടെ രീതി. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂവരും ഏറെനാളായി ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. അതിനിടയിലാണ് അർദ്ധരാത്രി പിടിയിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തുന്ന പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.



Comments

Popular posts from this blog

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.