ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ നടന്ന മോഷണ കേസിൽ പ്രതിയെ വേങ്ങര പോലീസ് മണിക്കൂറുകൾക്കകം വലയിലാക്കി. ഐ.സി.ഡി.എസ് സെക്ഷനിൽ നിന്ന് സുപ്രധാന ഡിജിറ്റൽ ഉപകരണങ്ങൾ കവർന്ന കേസിൽ കാട്ടീവീട്ടിൽ ഇഹാബ് ഹംസ (44) ആണ് പിടിയിലായത്.
നവംബർ 3-ാം തീയതി വൈകീട്ട് 5:30-നും നവംബർ 4-ാം തീയതി രാവിലെയ്ക്കും ഇടയിലാണ് സംഭവം. രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് കമ്പ്യൂട്ടറുകളും ഉപകരണങ്ങളും നഷ്ടപ്പെട്ട വിവരവും ഫയലുകൾ വാരിവലിച്ചിട്ട നിലയിലും കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വേങ്ങര എസ്.ഐമാരായ കെ.പി. മൻസൂർ, പി. രഞ്ജിത്ത്, സി.പി.ഒമാരായ ദീപിൻ, റഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഓഫീസ് പ്രവർത്തന സമയത്ത് കെട്ടിടത്തിന്റെ ചാവികൾ അലക്ഷ്യമായി വെച്ചതാണ് പ്രതി വളരെ എളുപ്പത്തിൽ മോഷണം നടത്താൻ കാരണമായതെന്നും ഇത് വലിയ സുരക്ഷാവീഴ്ചയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
Comments
Post a Comment