ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

പകല്‍ വസ്ത്രവ്യാപാരി, രാത്രി കൊടുംകള്ളൻ; നൂറോളം മോഷണക്കേസുകളിലെ പ്രതി തേഞ്ഞിപ്പലം സ്വദേശി മഞ്ചേരിയില്‍ പിടിയില്‍


 മലപ്പുറം: മഞ്ചേരി നഗരത്തിലും പരിസരപ്രദേശങ്ങളിലും ആളില്ലാത്ത വീടുകളില്‍ മോഷണപരമ്പര നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പൊലീസിന്റെ വലയിലായി. വീടുകള്‍ കുത്തിത്തുറന്ന് മോഷണം നത്തിയിരുന്ന തേഞ്ഞിപ്പലം സ്വദേശി സൈനുദ്ദീനാണ് മഞ്ചേരി പൊലീസിന്റെ പിടിയിലായത്.

പകല്‍ ആഡംബര കാറിലെത്തി വീടുകള്‍ നിരീക്ഷിച്ച ശേഷം അര്‍ധ രാത്രി ആയുധങ്ങളുമായി ഇരുചക്രവാഹനത്തിലെത്തി മോഷണം നടത്തും. സിസിടിവി ഉള്ള സ്ഥലങ്ങളില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌കും കൊണ്ടാണ് സൈനുദ്ദീന്‍ മുങ്ങിയിരുന്നത്.

വസ്ത്രവ്യാപാരിയാണ് എന്ന് ബോധ്യപ്പെടുത്തുന്ന വിധം പകല്‍ സമയത്ത് ആഡംബര കാറില്‍ കറങ്ങിയാണ് സൈനുദ്ദീന്‍ ആള്‍ താമസമില്ലാത്ത വീടുകള്‍ കണ്ടെത്തിയിരുന്നത്. പല നിരീക്ഷണങ്ങളിലൂടെയും വീടുകള്‍ ഉറപ്പാക്കി കഴിഞ്ഞാല്‍ അര്‍ധരാത്രി മുഖം മൂടിയും ഗ്ലൗസും ധരിച്ച്‌ ഇരുചക്ര വാഹനത്തില്‍ സൈനുദ്ദീന്‍ വീണ്ടും വരും. വാതില്‍ പൊളിച്ച്‌ അകത്തുകയറാന്‍ സൈനുദ്ദീന്റെ പക്കല്‍ പ്രത്യേക ആയുധങ്ങളും ഉണ്ട്.

മോഷണം തൊഴിലാക്കിയ സൈനുദ്ദീന്‍ മലപ്പുറം കാവനൂര്‍ വടക്കമല റോഡില്‍ കോടികള്‍ വിലമതിക്കുന്ന ആഢംബര വീട് നിര്‍മിച്ചുവരികയാണ്. ഓരോ ജില്ലകളിലും കവര്‍ച്ച നടത്തിയ ശേഷം മറ്റ് ജില്ലകളിലേക്ക് മാറി ആഡംബര ജീവിതം നയിക്കുന്നതാണ് സൈനുദ്ദീന്റെ രീതി. കോഴിക്കോട് ജില്ലയില്‍ ഒരു പോക്‌സോ കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.

സ്ഥിരം നടക്കുന്ന മോഷണങ്ങളും സിസിടിവി ദൃശ്യങ്ങളും വ്യാപകമായി പരിശോധിച്ചതോടെയാണ് 43കാരനായ സൈനുദ്ദീന് പിടിവീഴുന്നത്. പതിനെട്ടാമത്തെ വയസ്സിലാണ് സൈനുദ്ദീന്‍ മോഷണത്തിനിറങ്ങുന്നത്. നൂറോളം മോഷണക്കേസുകളാണ് കേരളത്തിലെ പല ജില്ലകളിലായി ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പാലക്കാട്ടെ മോഷണക്കേസുകളില്‍ ജയിലിലായ സൈനുദ്ദീന്‍ 2024ല്‍ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. തുടര്‍ന്ന് സഹോദരിക്കും കുടുംബത്തിനുമൊപ്പം മഞ്ചേരി, കാവനൂര്‍, രാമന്‍കുളം എന്നിവിടങ്ങളില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. സൈനുദ്ദീനെ കോടതി പെരിന്തല്‍മണ്ണ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.