ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

*മകൻ്റെ സുഹൃത്താണെന്ന് നടിച്ച് അഭിനയം; പട്ടാപകൽ സ്വർണ്ണക്കമ്മൽ തട്ടിയെടുത്തു


 കോഴിക്കോട്: മുക്കത്ത് മകൻ്റെ സുഹൃത്താണെന്ന് നടിച്ച് വയോധികയെ കബളിപ്പിച്ച് മുക്കാൽ പവൻ്റെ സ്വർണ്ണക്കമ്മൽ തട്ടിയെടുത്തു. മുക്കം ബസ് സ്റ്റാൻഡിൽ വെച്ച് കാരശ്ശേരി സ്വദേശിനി ഫാത്തിമ (62) എന്ന ഉമ്മയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

"ഉമ്മാ, എന്നെ മനസ്സിലായോ?" എന്ന് ചോദിച്ച് സ്നേഹത്തോടെ അടുത്തുകൂടിയ തട്ടിപ്പുകാരൻ, പാവപ്പെട്ടവർക്ക് 10 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്ന പദ്ധതിയുണ്ടെന്ന് വിശ്വസിച്ചു.

ഉമ്മയുടെ ഫോൺ വാങ്ങി മകനോട് സംസാരിക്കുന്നത് പോലെ അഭിനയിക്കുകയും, സിം കാർഡ് തകരാറിലാക്കിയ ശേഷം "മകൻ പറഞ്ഞിട്ടാണ് കമ്മൽ വാങ്ങുന്നത്" എന്ന് കള്ളം പറഞ്ഞ് സ്വർണ്ണം കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു.

ശ്രദ്ധിക്കുക :
,വീട്ടിലുള്ള പ്രായമായവരോട് ഈ കാര്യങ്ങൾ നിർബന്ധമായും പറയുക. അപരിചിതർ പരിചയഭാവത്തിൽ അടുത്തെത്തിയാൽ അവരുമായി സംസാരിക്കാനോ കുടുംബകാര്യങ്ങൾ പങ്കുവെക്കാനോ നിൽക്കരുത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.