ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ
മേല്‍ശാന്തി ശ്രീകോവിലില്‍ വിളക്ക് തെളിയിച്ച ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴിയില്‍ തീപകരും. പിന്നാലെ ഇരുമുടിയുമായി കാത്തുനില്‍ക്കുന്ന നിയുക്ത ശബരിമല മേല്‍ശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി എ ദാമോദരൻ നമ്പൂതിരിയെയും പതിനെട്ടാം പാടി കയറ്റും. ദീപാരാധനയ്ക്ക് ശേഷം കലശം കുളിപ്പിച്ച് ശബരിമല മേല്‍ശാന്തിയെ സോപാനത്തിലേക്ക് ആനയിക്കും പിന്നാലെ തന്ത്രി മൂലമന്ത്രം ചൊല്ലി കൊടുക്കും. സമാനമായ ചടങ്ങാണ് മാളികപ്പുറത്തും നടക്കുക. രാത്രി ഹരിവരാസനം പാടി നടയടച്ച ശേഷം നിലവിലെ മേല്‍ശാന്തി മാരായ പ്രസാദ് നമ്പൂതിരി, എം ജി മനു നബൂതിരി എന്നിവർ മലയിറങ്ങും.
നാളെ പുലർച്ചെ പുതിയ മേല്‍ശാന്തിമാരാകും നട തുറക്കുക. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടുകയുള്ളൂ. വെർച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ് എന്നിവ വഴി ദിവസം 80,000 പേർക്കാണ് ദർശന സൗകര്യം ഒരുക്കുക. കാനനപാത വഴി വരുന്നവർക്കായി എരുമേലിയിലും, പുല്ലുമേട് വഴി എത്തുന്നവർക്കായി സത്രത്തിലും, ട്രെയിൻ മാർഗം എത്തുന്ന തീർഥാടകർക്ക് ചെങ്ങന്നൂരിലും സ്പോട്ട് ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഓരോ ദിവസത്തെയും തീർഥാടകരുടെ തിരക്കും ഹൈക്കോടതി നിർദ്ദേശങ്ങളും അനുസരിച്ച് സ്‌പോട്ട് ബുക്കിങ് പാസുകളുടെ എണ്ണത്തില്‍ വ്യത്യാസം ഉണ്ടാകും. ഭക്തർക്കായി 50 ലക്ഷം ടിൻ അരവണ കരുതല്‍ശേഖരമായി ഒരുക്കിയിട്ടുണ്ട്. വിതരണത്തിന് അഞ്ചു കൗണ്ടറുകള്‍കൂടി തുറക്കും. നീലിമല കയറുന്ന ഭക്തർക്ക് വിശ്രമിക്കാനും വിരിവെക്കാനും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.
Comments
Post a Comment