ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ
സ്പിന്നിങ് മിൽ :* യാത്രക്കാരെ പെരുവഴിയിൽ ഇറക്കുന്ന ബസ്സുകൾക്കെതിരെ നാട്ടുകാർ രംഗത്ത്. നിയമങ്ങൾ കാറ്റിൽ പറത്തി രാത്രി ഏഴ് മണിക്ക് ശേഷം സ്ത്രീകളെയും കുട്ടികളെയും പെരുവഴിയിൽ ഇറക്കി വിടുന്ന ബസ്സുകൾക്കെതിരെ ചേലേമ്പ്ര സ്പിന്നിങ് മില്ലിൽ ജനരോഷം ഇരമ്പി.
മാസങ്ങളോളമായി സ്പിന്നിംങ് മില്ലിനും ഇടിമുഴിക്കലിനും ഇടയിൽ സർവ്വീസ് റോഡുകൾ ഒഴിവാക്കി ബസ് സർവീസ് നടത്തുന്നതിനെതിരെ നാട്ടുകാർ പലവട്ടം പരാതികൾ പഞ്ചായത്തിലും, പോലീസിലും, മോട്ടോർ വാഹന വകുപ്പിനും പരാതി നൽകിട്ടും നാളിതുവരെ ഒരു പരിഹാരവും ഇല്ലാത്തതു കൊണ്ട് യുവജന കൂട്ടായ്മ ജനങ്ങളെ പെരുവഴിയിൽ ഇറക്കി വിടുന്ന ബസ്സുകൾക്കെതിരെ പ്രതിഷേധിച്ചു.
രാത്രി ഏഴ് മണി കഴിഞ്ഞു വരുന്ന കോളേജ് വിദ്യാർത്ഥികളെയും സ്ത്രീകളെയും വിജനമായ സ്ഥലങ്ങളിൽ ഇറക്കി വിടുന്നതിനെതിരെ പലവട്ടം പരാതികൾ ഉയർന്നതാണ്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ്, പഞ്ചായത്ത് അധികൃതരോ ഇതുവരെയും നടപടികൾ സ്വീകരിച്ചിട്ടില്ല.
നിയമ ലംഘനങ്ങൾ നടത്തുന്ന ബസുകൾക്കെതിരെവരും ദിവസങ്ങളിൽ യുവജന കൂട്ടായ്മ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ചില ബസ് ഡ്രൈവർമാർ പ്രതിഷേധക്കാർക്ക് നേരെ ബസ് കയറ്റി ഇറക്കുമെന്ന് ഭീഷണി മുഴക്കിയതായി പറയപ്പെടുന്നു.
ബസ്സുകൾക്കെതിരെ പ്രതിഷേധിച്ചാൽ പ്രതിഷേധിക്കുന്നവർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയില്ല എന്ന ഭീഷണിയാണ് ഉയർന്നത്. നിരവധി യാത്രക്കാരെ ബാധിക്കുന്ന പ്രശ്നത്തിന് ഭീഷണിയുടെ സ്വരം ആണെങ്കിൽ അത് നേരിടാൻ തന്നെയാണ് നാട്ടുകാരുടെ തീരുമാനം.
നിയമം നടപ്പാക്കേണ്ടവർ കണ്ണടയ്ക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഭീഷണിയുടെ സ്വരം മുഴക്കുന്ന ബസ് ജീവനക്കാരെ ഭയമില്ലെന്നും ജനങ്ങൾക്ക് വേണ്ടിയുള്ള ശബ്ദം ഉയർന്നു കൊണ്ടിരിക്കുമെന്നും യുവജന കൂട്ടായ്മ വ്യക്തമാക്കുന്നു.
Comments
Post a Comment