ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

കോഴിക്കോട് വഴിയുള്ള യാത്രക്കാരുടെ ശ്രദ്ധക്ക്: ഇന്ന് രാത്രി മുതല്‍ ചെറുവണ്ണൂരില്‍ പൂര്‍ണ ഗതാഗത നിരോധനം


കോഴിക്കോട്: ചെറുവണ്ണൂര്‍ മേല്‍പ്പാലം നിര്‍മാണത്തിന്റെ ഭാഗമായി ഗര്‍ഡര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി 10 മണി മുതല്‍ നവംബര്‍ 12 രാത്രി ഒന്‍പത് മണിവരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് അറിയിച്ചു.ി

ഗതാഗതക്കുരുക്കിനുള്ള സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം.


വഴിതിരിഞ്ഞുപോകേണ്ടത് ഇങ്ങനെ

ചരക്ക്, കണ്ടെയ്‌നര്‍, മള്‍ട്ടി ആക്‌സില്‍ ബസ് തുടങ്ങിയ വാഹനങ്ങള്‍ നിര്‍ബന്ധമായും വെങ്ങളം-രാമനാട്ടുകര എന്‍എച്ച്‌ 66 വഴി പോകണം.

വലിയങ്ങാടി, കോഴിക്കോട് ബീച്ച്‌ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വെങ്ങാലി, ബീച്ച്‌ റോഡ് വഴി വരേണ്ടതാണ്.

മലപ്പുറം, കൊണ്ടോട്ടി ഭാഗത്ത് നിന്ന് വരുന്ന മുഴുവന്‍ വാഹനങ്ങളും രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡ് ജങ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് പന്തീരങ്കാവ് - തൊണ്ടയാട് വഴി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.

തൃശൂര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭാഗത്ത് നിന്ന് വരുന്ന മുഴുവന്‍ വാഹനങ്ങളും എന്‍എച്ച്‌ 66ല്‍ പന്തീരങ്കാവ് - തൊണ്ടയാട് വഴി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.

കടലുണ്ടി, ഫറോക്ക്, ചാലിയം ഭാഗത്ത് നിന്ന് വരുന്ന മുഴുവന്‍ വാഹനങ്ങളും ഫറോക്ക് ചുങ്കം - ഫാറൂഖ് കോളേജ് - അഴിഞ്ഞിലം ജങ്ഷന്‍ - പന്തീരങ്കാവ് - തൊണ്ടയാട് വഴി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.

കോഴിക്കോട് സിറ്റിയില്‍ നിന്ന് മലപ്പുറം, തൃശൂര്‍ ഭാഗത്തേക്ക് പോകേണ്ട മുഴുവന്‍ വാഹനങ്ങളും തൊണ്ടയാട് എന്‍എച്ച്‌ 66 വഴി പോകേണ്ടതാണ്.

ബേപ്പൂര്‍, മീഞ്ചന്ത ഭാഗത്ത് നിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അരീക്കാട് - ഒളവണ്ണ - പന്തീരങ്കാവ് വഴി പോകേണ്ടതാണ്.

പാളയം, ബീച്ച്‌, റെയില്‍വേ ഭാഗത്ത് നിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മാങ്കാവ് - മാത്തോട്ടം - പന്തീരങ്കാവ് വഴി പോകേണ്ടതാണ്.

ബസുകള്‍ പോകേണ്ടത് ഇതുവഴി

പാലക്കാട് - തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന ദീര്‍ഘദൂര ബസുകള്‍ രാമനാട്ടുകര ബസ് സ്റ്റാന്‍ഡില്‍ വന്നശേഷം പന്തീരങ്കാവ് എന്‍എച്ച്‌ 66 വഴി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.

തിരുവനന്തപുരം - എറണാകുളം - കാസര്‍കോട് കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ എന്‍എച്ച്‌ 66 വഴി മാത്രം സര്‍വീസ് നടത്തേണ്ടതാണ്.

മലപ്പുറം - മഞ്ചേരി - നിലമ്പൂര്‍ - വേഗര - തിരൂര്‍ ഭാഗത്തുനിന്നും വരുന്ന ബസുകള്‍ രാമനാട്ടുകര സ്റ്റാന്‍ഡില്‍ പ്രവേശിച്ചശേഷം തിരിച്ച്‌ എയര്‍പോര്‍ട്ട് റോഡ് ജങ്ഷന്‍ - പന്തീരങ്കാവ് - മാത്തോട്ടം - മാങ്കാവ് വഴി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കണം. തിരിച്ച്‌ സിറ്റി ഭാഗത്തുനിന്നും മീഞ്ചന്ത - അരീക്കാട് - ഒളവണ്ണ - പന്തീരങ്കാവ് - രാമനാട്ടുകര സ്റ്റാന്‍ഡ് വഴി പോകേണ്ടതുമാണ്.


കടലുണ്ടി - ചാലിയം - കരുവന്‍തുരുത്തി - ഫറോക്ക് ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന സിറ്റി ബസുകള്‍ ചെയിന്‍ സര്‍വീസ് ആയി കോയാസ് ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കണം. ചെയിന്‍ സര്‍വീസിന്റെ ഭാഗമായി ചെറുവണ്ണൂര്‍ ജങ്ഷനില്‍ നിന്നും സര്‍വീസ് ആരംഭിക്കുകയും വേണം. തിരിച്ച്‌ കോഴിക്കോട് ഭാഗത്തുനിന്നും ഫറോക്ക് ഭാഗത്തേക്ക് പോകുന്ന സിറ്റി ബസുകള്‍ ചെറുവണ്ണൂര്‍ ജങ്ഷന്‍ സമീപം സര്‍വീസ് അവസാനിപ്പിക്കണം. ഇവിടെ നിന്ന് സര്‍വീസ് തുടങ്ങുകയും വേണം.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.