ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

ചെമ്മാട് സവാളലോറിയില്‍ പിടികൂടിയ സ്ഫോടകവസ്തുക്കള്‍ നശിപ്പിക്കാൻ കോടതി അനുമതി


 മലപ്പുറം : തിരൂരങ്ങാടിയില്‍ നിന്ന് ഈ വർഷം ഫെബ്രുവരിയില്‍ പിടികൂടിയ വൻ സ്ഫോടകവസ്തു ശേഖരം നിർവീര്യമാക്കി നശിപ്പിക്കാൻ എൻഐഎയ്ക്ക് കോടതി അനുമതി നല്‍കി.

വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ സുരക്ഷാ മുൻകരുതലുകളോടെയാകും നടപടി. സവാള കയറ്റിവന്ന ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ 89,600 ജലാറ്റിൻ സ്റ്റിക്കുകളും വൻതോതിലുള്ള നോണ്‍ ഇലക്‌ട്രിക് ഡിറ്റണേറ്ററുകളുമാണ് നശിപ്പിക്കുക. എൻഐഎ സമർപ്പിച്ച അപേക്ഷ പരിഗണിച്ച കൊച്ചിയിലെ പ്രത്യേക കോടതി ജഡ്ജി പി.കെ. മോഹൻദാസാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പിടിച്ചെടുത്ത അതിതീവ്ര സ്ഫോടകവസ്തുക്കള്‍ ദീർഘകാലം സൂക്ഷിക്കുന്നത് വലിയ സുരക്ഷാ ഭീഷണിക്കും അപകടസാധ്യതയ്ക്കും ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ നശിപ്പിക്കാൻ അന്വേഷണ സംഘം കോടതിയുടെ അനുമതി തേടിയത്. ഒക്ടോബർ 30ന് ഹർജി പരിഗണിച്ച പ്രത്യേക കോടതി, ബോംബ് നിർവീര്യ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ സ്ഫോടകവസ്തുക്കള്‍ പൂർണമായും നശിപ്പിക്കാൻ അനുമതി നല്‍കി. എന്നാല്‍, കേസിന്റെ വിചാരണവേളയില്‍ ശാസ്ത്രീയ തെളിവായി ഉപയോഗിക്കുന്നതിനായി ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ച്‌ സുരക്ഷിതമായി സൂക്ഷിക്കണമെന്നും കോടതി എൻഐഎയ്ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് തിരൂരങ്ങാടി ചെമ്മാട്-തലാപ്പാറ റോഡിലെ ഫർഹ ഹോളോബ്രിക്സ് കമ്പനി പരിസരത്ത് നിർത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് പ്രാദേശിക പൊലീസിന് സ്ഫോടകവസ്തുക്കള്‍ ലഭിച്ചത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയില്‍ സവാളച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ലക്ഷത്തോളം ജലാറ്റിൻ സ്റ്റിക്കുകള്‍ കണ്ടെത്തുകയായിരുന്നു. സ്ഫോടകവസ്തുക്കള്‍ കൈവശം വയ്ക്കുന്നതിനോ കടത്തുന്നതിനോ ആവശ്യമായ രേഖകളോ ലൈസൻസോ ഹാജരാക്കാൻ കഴിയാതിരുന്നതോടെ ലോറിയിലുണ്ടായിരുന്നവരെ പൊലീസ് അന്നുതന്നെ അറസ്റ്റ് ചെയ്തു.

കേസന്വേഷണത്തിന്റെ ഭാഗമായി കേരളം, കർണാടക, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ 19-ലധികം കേന്ദ്രങ്ങളില്‍ എൻഐഎ സംഘം ഒരേസമയം മിന്നല്‍ പരിശോധനകള്‍ നടത്തിയിരുന്നു.

NB: ഈ വാർത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.