ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

സ്വര്‍ണം വീണ്ടെടുക്കാനെന്ന പേരില്‍ ന്യൂജെൻ സ്വര്‍ണപ്പണയ തട്ടിപ്പ്; ബാങ്കില്‍ നിന്ന് 50 ലക്ഷവുമായി മുങ്ങിയ യുവതി പിടിയില്‍

തിരുവനന്തപുരം:  ബാങ്കുകളെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ച്‌ സ്വർണപ്പണയ വായ്പയുടെ പേരില്‍ 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരം ഒറ്റശേഖരമംഗലം ചെമ്പൂര് സ്വദേശിനി നിഷ (37) യെയാണ് ആര്യങ്കോട് പോലീസ് അറസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം ജില്ലയ്ക്കകത്തും പുറത്തുമുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളെ കബളിപ്പിച്ചെന്നാണ് യുവതിക്കെതിരായ ആരോപണം. കഴിഞ്ഞ സെപ്റ്റംബർ 14നാണ് കേസിനാസ്പദമായ സംഭവം. ചെമ്പൂരിലെ പ്രമുഖ ബാങ്കിലെത്തിയ നിഷ, മറ്റൊരു ധനകാര്യ സ്ഥാപനത്തിലുള്ള സ്വർണപ്പണയ വായ്പ തിരിച്ചടച്ച്‌ സ്വർണം വീണ്ടെടുക്കുന്നതിനായി 50 ലക്ഷം രൂപയുടെ വായ്പ ആവശ്യപ്പെട്ട് ബാങ്ക് മാനേജരെ സമീപിക്കുകയായിരുന്നു.

സ്വർണപ്പണയ വായ്പ ടേക്ക് ഓവർ ചെയ്യാനെന്ന ആവശ്യത്തില്‍ ബാങ്കില്‍നിന്ന് 50 ലക്ഷം രൂപയുടെ വായ്പ അനുവദിപ്പിച്ച യുവതി, തുക തന്റെ ഇസാഫ് ബാങ്കിലെ സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റിയതായി പോലീസ് പറയുന്നു.

പണം അക്കൗണ്ടിലെത്തിയതോടെ യുവതി മുങ്ങുകയും തുക വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടർന്ന് ആര്യങ്കോട് പോലീസ് പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചു. 

പാലക്കാട്, മലപ്പുറം ജില്ലകളില്‍ നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം കരിങ്കല്ലത്താണി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തെയും യുവതി സമാനരീതിയില്‍ കബളിപ്പിച്ചതായി വിവരം ലഭിച്ചത്.

ബാങ്ക് അക്കൗണ്ടുകളിലൂടെയുള്ള പണമിടപാടുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകളും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കൂടുതല്‍ സ്ഥാപനങ്ങള്‍ സമാനമായ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നതും അന്വേഷണത്തിന്റെ പരിധിയിലാണ്.

 

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.