ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

തിരൂരങ്ങാടിയില്‍ വീട്ടില്‍ നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ ട്വിസ്റ്റ്; വീട്ടുടമസ്ഥന്‍റെ മകന്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍


 തിരൂരങ്ങാടി: വീട്ടില്‍നിന്ന് 23 പവന് സ്വര്ണാഭരണങ്ങളും അഞ്ചുലക്ഷം രൂപയും മോഷ്ടിച്ചെന്ന പരാതിയില്‍ ട്വിസ്റ്റ്. വീട്ടുടമസ്ഥന്റെ പതിനേഴുകാരനായ മകനും സുഹൃത്തായ പതിനേഴുകാരനുമടക്കം നാലുപേരെ തിരൂരങ്ങാടി പൊലിസ് പിടികൂടി. പതിനേഴുകാരനെ ഭീഷണിപ്പെടുത്തി വീട്ടിലെ സ്വര്‍ണാഭരണങ്ങളും പണവും മറ്റുള്ളവര്‍ കൈക്കലാക്കുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നു.

കേസിൽ രണ്ടു കൗമാരക്കാരടക്കം നാലുപേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതികളായ തിരൂർ നിറമരുതൂർ സ്വദേശി സുഹൈദ് (25), എ.ആർ. നഗർ സ്വദേശി ഉബൈദ് (32) എന്നിവർ റിമാൻഡിലാണ്.

പിടിയിലായ കൗമാരക്കാരിൽ ഒരാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും മറ്റൊരാളെ ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്തു.​ഉബൈദിന്റെ ബന്ധുവായ പതിനേഴുകാരന്റെ സഹപാഠിയെ ഉപയോഗിച്ചാണ് കവർച്ച നടത്തിയത്.

സുഹൃത്തും ബന്ധുവുമായ വ്യക്തിയുടെ നിര്‍ബന്ധത്തിന് വഴങ്ങി
മുൻപ് വീട്ടുകാർ അറിയാതെ പതിനേഴുകാരന്‍
3 പവന്‍ സ്വർണം എടുത്ത് നൽകിയിരുന്നു. പ്പോൾ അത് വിറ്റതിന് പോലീസ് പിടികൂടിയെന്നും 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പറഞ്ഞ് സുഹൈദും ഉബൈദും കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. വീട്ടുകാരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പതിനേഴുകാരനെക്കൊണ്ട് വീട്ടില്‍നിന്ന് കൂടുതല്‍ സ്വര്‍ണവും പണവും സംഘം കൈക്കലാക്കിയത്.

ഈ പണം ഉപയോഗിച്ച് പ്രതികൾ ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയത്തിൽ പോലീസ് അന്വേഷണം വിപുലമാക്കി. പ്രായപൂർത്തിയാകാത്ത കുട്ടികളെ കരുവാക്കി മോഷണം നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.

തിരൂരങ്ങാടി ടി.സി. റോഡ് മച്ചിങ്ങൽ സുബൈറിന്റെ വീട്ടിൽ താഴത്തെ നിലയിലെ വാതിൽ തുറന്നുകിടന്ന സമയത്ത് പൂട്ടിയിട്ടില്ലാത്ത അലമാരയിൽ നിന്നാണ് 23.5 പവൻ സ്വർണവും അഞ്ചു ലക്ഷം രൂപയും കവർന്നത്.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.