ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ
മലപ്പുറം : താനാളൂർ വില്ലേജ് ഓഫീസിൽ സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തി നൽകുന്നതിനായി ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടതായി ഗുരുതര ആരോപണം. ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് ശരിയാക്കി നൽകുന്നതിന് പകരമായി വില്ലേജ് ഓഫീസർ ആയിരം രൂപയുടെ പേപ്പർ വാങ്ങി നൽകാൻ ആവശ്യപ്പെട്ടെന്നാണ് പരാതിക്കാരുടെ ആരോപണം.
അപേക്ഷയിലുണ്ടായ പിഴവ് തിരുത്തി പുതിയ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വില്ലേജ് ഓഫീസിനെ സമീപിച്ചപ്പോഴാണ് ഉദ്യോഗസ്ഥൻ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചതെന്ന് പരാതിക്കാർ. ഔദ്യോഗികമായി ലഭിക്കേണ്ട സേവനത്തിന് പകരമായി ആയിരം രൂപയുടെ പേപ്പർ വാങ്ങിപ്പിക്കുകയായിരുന്നുവെന്നും, ഇതിന് പിന്നിൽ കൈക്കൂലി ലക്ഷ്യമാണെന്നുമാണ് ആക്ഷേപം.
സംഭവത്തിൽ ഉന്നത റവന്യൂ അധികൃതർക്കും വിജിലൻസിനും പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. വില്ലേജ് ഓഫീസിലെ ഇത്തരം നടപടികൾക്കെതിരെ നാട്ടുകാർക്കിടയിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Comments
Post a Comment