ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

ബോളിവുഡ് നടൻ നാനാ പടേക്കര്‍ അന്തരിച്ചു


 പനാജി: അഭിനയ കലയില്‍ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയില്‍ വെച്ച്‌ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാവിലെ 5.20നാണ് നാനാ പടേക്കറുടെ മരണം സ്ഥിരീകരിച്ചത്. .

45 മിനിറ്റോളം തുടർച്ചയായി സിപിആർ നല്‍കിയിട്ടും അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ലെന്നും മെഡിക്കോ-ലീഗല്‍ കേസ് (എംഎല്‍സി) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മണിപ്പാല്‍ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശേഖർ സല്‍ക്കറിനെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

വിശ്വനാഥ് പടേക്കർ എന്നാണ് യഥാർകത്ഥ പേര്. ഹിന്ദി, മറാഠി സിനിമകളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടിയ താരമായിരുന്നു നാനാ പടേക്ക‍ർ. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന അദ്ദേഹത്തിന്റെ അഭിനയജീവിതത്തില്‍ 'പരിന്ദ', 'ക്രാന്തിവീർ', 'അബ് തക് ഛപ്പൻ', 'വെല്‍ക്കം' തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1978ല്‍ ഗമൻ എന്ന സിനിമയിലൂടെയായിരുന്നു നാനാ പടേക്ക‍‍ർ വരവറിയിച്ചത്. 1988ല്‍ പുറത്തിറങ്ങിയ സലാം ബോംബേ എന്ന സിനിമയായിരുന്നു നാനാ പടേക്കറിൻ്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. അക്കാദമി അവാർഡിന് നോമിനേറ്റ് ചെയ്തു. 1989ല്‍ പരിന്ദ എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. പ്രഹാർ ആയിരുന്നു നാനാ പടേക്കർ സംവിധായകനായ ആദ്യ ചിത്രം.മൂന്ന് ദേശീയ പുരസ്കാരങ്ങളും നാല് ഫിലിം ഫെയർ അവാർഡുകളും നേടിയ നാനാ പടേക്ക‍റിന് രാജ്യം 2013ല്‍ പത്മശ്രീ നല്‍കി ആദരിച്ചു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.