ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ
ബ്യൂട്ടി പാര്‍ലറുകളുടെയും വെല്‍നസ് സെന്ററുകളുടെയും മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പുകളും അനധികൃത ലൈംഗിക വ്യാപാരങ്ങളുമാണു പലയിടങ്ങളിലും നടക്കുന്നത്.
മുന്‍പു ടൂറിസം കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു ഇത്തരം സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്നു പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സ്ഥാപനങ്ങള്‍ തഴച്ചുവളരുന്നത്.
സോഷ്യല്‍ മീഡിയ വഴിയും ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റുകള്‍ വഴിയും ആകര്‍ഷകമായ ഓഫറുകള്‍ നല്‍കിയാണ് ആളുകളെ വലയിലാക്കുന്നത്. മുന്‍കൂര്‍ പണം വാങ്ങിയ ശേഷം സേവനങ്ങള്‍ നല്‍കാതെ വഞ്ചിക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
കൂടാതെ, ഉയര്‍ന്ന തുക വാഗ്ദാനം ചെയ്തു പെണ്‍കുട്ടികളെ ജോലിക്ക് എത്തിച്ച ശേഷം ഇത്തരം കേന്ദ്രങ്ങളില്‍ സെക്‌സ് റാക്കറ്റിന്റെ ഭാഗമാക്കുന്നതായും പരാതികളുണ്ട്.
കളമശേരിയിലെ സ്പായിലെ കൂട്ടബലാത്സംഗ കേസ് ഏവരെയും ഞെട്ടിച്ചതാണ്. ഇതോടൊപ്പം ബംഗ്ലാദേശ് സ്വദേശിയായ യുവതിയും രേഖകള്‍ ഒന്നുമില്ലാതെ കേരളത്തിലെ എത്തി സ്പായില്‍ ജോലി ചെയ്തു വരുന്നതിനിടെ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
കൃത്യമായ പരിശോധനകളോ മാനദണ്ഡങ്ങളോ പാലിക്കാതെയാണു ഭൂരിഭാഗം സ്പാകളും പ്രവര്‍ത്തിക്കുന്നത്. ക്രോസ് മസാജിങ് ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പോലീസിനു രഹസ്യ വിവരങ്ങള്‍ ലഭിച്ചിരുന്നു.
സ്പാകളുടെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. കൊച്ചിയിലാണ് ഇത്തരം സ്പാകള്‍ കൂടുതലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യാതൊരു ലൈസന്‍സുമില്ലാതെ പല സ്പാകളും ഒരു ബോര്‍ഡും വച്ച് പ്രവര്‍ത്തനം നടത്തിവരികയാണ്. ഇതിനെല്ലാമെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്പായുടെ മറവില്‍ നിരവധി സാമ്പത്തിക തട്ടിപ്പുകളും സെക്സ് റാക്കറ്റും പ്രവര്‍ത്തിക്കുന്നതായി മനസിലാക്കുന്നുവെന്നാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
Comments
Post a Comment