ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

മാസപ്പടി കേസിൽ പിണറായിക്കും മുഹമ്മദ് റിയാസിനും തിരിച്ചടി; കേസെടുക്കാൻ ഹൈക്കോടതി നിർദേശം


 കൊച്ചി : മാസപ്പടി കേസിൽ പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ഹൈക്കോടതി നിർദേശം. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി അയച്ച കത്തുമായി ബന്ധപ്പെട്ട് സർക്കാരും കേന്ദ്ര ഏജൻസികളും തമ്മിൽ കടുത്ത ആരോപണ പ്രത്യാരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം. പ്രാഥമിക അന്വേഷണം തങ്ങൾ നേരത്തെ തന്നെ നടത്തിയതാണെന്നും, വിജിലൻസ് കേസ് എടുക്കുന്നതിന് ആവശ്യമായ പര്യാപ്ത‌മായ വിവരങ്ങളും ഡയറിക്കുറിപ്പുകളും

നൽകിയിട്ടുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. അത് കൊണ്ട് ഇനി പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് കോടതി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം.

സംസ്ഥാന സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ കേസിൽ രേഖപ്പെടുത്തിയ മൊഴികൾ അടക്കമുള്ള കൂടുതൽ തെളിവുകൾ കൈമാറാൻ തയ്യാറാണെന്നും ഇഡി വ്യക്തമാക്കിട്ടുണ്ട്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.