ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

തിരുവോണം ബമ്പറില്‍ അവകാശവാദവുമായി തമിഴ്നാട് സ്വദേശി, ടിക്കറ്റിന്റെ ഫോട്ടോയുണ്ടെന്ന് വാദം, എത്തിയത് പാലക്കാട് എസ്പി ഓഫീസില്‍


പാലക്കാട്: തിരുവോണം ബംപര്‍ ഒന്നാം സമ്മാനമായ 30 കോടി രൂപ ലഭിച്ച ടിക്കറ്റ് ബാങ്ക് വഴി സമര്‍പ്പിച്ച്‌ വിജയി തുക കൈപ്പറ്റിയതിന് പിന്നാലെ, ടിക്കറ്റ് തന്റേതാണെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി രംഗത്ത്. തമിഴ്‌നാട് സ്വദേശിയായ സാദിഖ് എന്നയാളാണ് പാലക്കാട് എസ്.പി. ഓഫീസിലെത്തി പരാതി നല്‍കിയത്.

തന്റെ കയ്യില്‍ നിന്നും യഥാര്‍ത്ഥ ടിക്കറ്റ് നഷ്ടപ്പെട്ടുപോയെന്നും, അതിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ ഭദ്രമായിട്ടുണ്ടെന്നുമാണ് ഇയാള്‍ പോലീസിനോട് അവകാശപ്പെട്ടത്. സാദിഖിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍, ഒന്നാം സമ്മാനത്തിനര്‍ഹമായ TL 360615 എന്ന ടിക്കറ്റ് കണ്ണൂരിലെ ബാങ്ക് ശാഖ മുഖേന ലോട്ടറി വകുപ്പിന് മുന്‍പേ കൈമാറിയിരുന്നു. പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്ന് അഭ്യര്‍ത്ഥിച്ച യഥാര്‍ത്ഥ വിജയി, തുക കൈപ്പറ്റുന്നതിനായി ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ച്‌ വരികയാണെന്നും ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ കെ. ഇമ്പശേഖര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.