ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

മലപ്പുറത്ത് കിണര്‍ നിര്‍മാണത്തിനിടെ മുകള്‍ ഭാഗത്തെ ആള്‍മറ തകര്‍ന്നുവീണു; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്


 മലപ്പുറം| മലപ്പുറത്ത് കിണര്‍ നിര്‍മ്മാണത്തിനിടെ മുകള്‍ഭാഗത്തെ ആള്‍മറ തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്. കിണറിനുള്ളില്‍ കുടുങ്ങിയ നിര്‍മാണ തൊഴിലാളികളെ മലപ്പുറം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘം സാഹസികമായി രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശികളായ കുമരേശന്‍ (33), സതീശ് (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.

കുറുവ പൊരുന്നുംപറമ്പില്‍ അഷ്റഫിന്റെ വീട്ടുവളപ്പില്‍ കിണര്‍ നിര്‍മ്മാണം നടക്കുന്നതിനിടെയാണ് അപകടം. കിണറിന്റെ മുകള്‍ ഭാഗത്തുണ്ടായിരുന്ന ഒറ്റവരി മതില്‍ക്കെട്ട് അപ്രതീക്ഷിതമായി തകര്‍ന്നുവീഴുകയായിരുന്നു. കിണര്‍ കുഴിച്ചെടുത്ത മണ്ണ് മതിലിനോട് ചേര്‍ന്ന് കൂട്ടിയിട്ടിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം

മണ്ണിന്റെ അധികഭാരം താങ്ങാനാകാതെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. മതില്‍ തകര്‍ന്നതോടെ കല്ലുകളും മണ്ണും കിണറ്റിനുള്ളിലേക്ക് പതിച്ചു. താഴെ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കാണ് ഇവ വീണത്. ഇടിഞ്ഞ കല്ലുകള്‍ക്കിടയില്‍പ്പെട്ട സതീശിന്റെ വലതുകാലിന്റെ പാദത്തിന് പൊട്ടലുണ്ട്. ഇയാളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരുക്കുണ്ട്. കുമരേശനും തോളെല്ലിന് ഉള്‍പ്പെടെ പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.