ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

തൃശൂരിലെ ലോഡ്ജിൽ നിന്ന് യുവാവിനെയും യുവതിയെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു; ക്വട്ടേഷൻ നൽകിയത് യുവാവിന്‍റെ ഭാര്യ


 തൃശൂർ : തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്ന് യുവതിയെയും കാമുകനെയും തട്ടിക്കൊണ്ടുപോയി. യുവാവിന്‍റെ കയ്യും കാലും തല്ലിയൊടിച്ച് റോഡരികിൽ തള്ളി. യുവതിയെ കാറിൽ വച്ച് കൂട്ട ബലാത്സംഗം ചെയ്തു. ഇരുവരെയും തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ നൽകിയത് യുവാവിന്‍റെ ഭാര്യയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിലായി.

സെപ്റ്റംബർ 22നായിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയായ യുവാവും നിലമ്പൂർ സ്വദേശിനിയായ യുവതിയും തമ്മിൽ അടുപ്പമുണ്ടായിരുന്നു.ഇരുവരും തൃശൂരിൽ വന്ന ലോഡ്ജ് എടുത്ത് താമസിച്ചു. ഇതറിഞ്ഞ യുവാവിന്‍റെ ഭാര്യ തോമസ് എന്നയാൾക്ക് ക്വട്ടേഷൻ കൊടുത്തു. യുവാവിന്‍റെ ഭാര്യയും തോമസും ഉൾപ്പെടെ അഞ്ചു പേർ തൃശ്ശൂരിലെത്തി. യുവാവിനെയും യുവതിയെയും ബലമായി കാറിൽ കയറ്റി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.

യുവാവിന്‍റെ കയ്യും കാലും തല്ലിയൊടിച്ച ശേഷം യുവതിയെ മറ്റൊരു കാറിൽ കയറ്റി കൂട്ട ബലാത്സംഗം ചെയ്തു. രക്ഷപ്പെട്ടെത്തിയ യുവതി നിലമ്പൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആ കേസ് പിന്നീട് തൃശൂർ ഈസ്റ്റിലേക്ക് മാറ്റി. തൃശൂർ ഈസ്റ്റ് പൊലീസ് വിവിധ ഇടങ്ങളിൽ നിന്നായി അഞ്ചു പേരെ അറസ്റ്റ് ചെയ്തു. യുവാവിന്‍റെ ഭാര്യയെയും തോമസിനെയും കൂടാതെ അറസ്റ്റിലായത് പാൽരാജ്, ശങ്കർ, രഘുപതി എന്നിവരാണ്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.