ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ
ദുബായ്: കുത്തേറ്റിട്ടും സഹപൈലറ്റിനെ ചെറുത്തുനിന്ന് യാത്രക്കാരുടെ ജീവൻകാത്ത ഇന്ത്യക്കാരൻ. ക്യാപ്റ്റൻ സ്മിത് മച്ചാർ അക്ഷരാർത്ഥത്തിൽ 'ഹീറോ' ആയിരിക്കുകയാണ് വിമാനത്തിലെ യാത്രക്കാർക്കും പ്രിയപ്പെട്ടവർക്കും.
കഴിഞ്ഞ ദിവസമായിരുന്നു ദുരൂഹമായ സംഭവം.
ദുബൈയിൽനിന്ന് ഇസ്‌റാഈൽ തലസ്ഥാനമായ തെൽ അവീവിലേക്ക് 180 യാത്രക്കാരുമായി പറന്ന ഫ്ളൈ ദുബൈ വിമാനം ഇടിച്ചിറക്കാൻ പൈലറ്റ് ശ്രമിക്കുന്നു. ഇതിനെ തുടർന്ന് കോക്ക്പിറ്റിൽ കൈയേറ്റവും കത്തിക്കുത്തുമുണ്ടാവുന്നു. വിമാനം റാഞ്ചിയെന്ന് എയർ ട്രാഫിക് കൺട്രോൾ ടവറിലേക്ക് (എ.ടി.സി) രണ്ടു തവണ അടിയന്തര സന്ദേശം
ലഭിച്ചതോടെ വ്യോമയാന മേഖല മിനുട്ടുകളോളം നടുങ്ങി. റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനം ഒടുവിൽ സഊദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
ഒരു പൈലറ്റ് വിമാനം തകർത്ത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. കോക്ക്പിറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ച പൈലറ്റ് സഹപ്രവർത്തകനെ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്ന ക്യാപ്റ്റൻ സ്മിത് മച്ചാറിനാണ് കുത്തേറ്റത്. കുത്തിയ സഹ പൈലറ്റ് ഒമാൻ സ്വദേശിയാണ്.
ഇന്നലെ രാവിലെ 7.5ന് ദുബൈ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട '737 മാക്സ് 8 ബോയിങ്' വിഭാഗത്തിൽപ്പെട്ട ഫ്ളൈ ദുബൈ (എദ 1073) വിമാനത്തിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. പറന്നുയർന്ന് രണ്ടു മണിക്കൂറിനു ശേഷം വിമാനം വിചിത്രമായ രീതിയിൽ കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. 30 സെക്കൻഡിനുള്ളിൽ 14,000 അടി താഴേക്ക് പോയി.
ഇതിനു പിന്നാലെ വിമാനത്തിൽ നിന്ന് 'സ്ക്വാക് 7700' സന്ദേശം പുറപ്പെടുവിച്ചു.
വിമാനം ഹൈജാക്ക് ചെയ്യപ്പെടുകയോ വിമാനത്തിനുള്ളിൽ അടിയന്തര സുരക്ഷാ ഭീഷണിയുണ്ടാകുകയോ ചെയ്യുമ്പോൾ നൽകുന്ന അപായ സന്ദേശമാണിത്. 7 മിനുട്ടിനു ശേഷം സന്ദേശം സാധാരണ നിലയിലായി. തുടർന്ന് വിമാന യാത്രാപാതയിലില്ലാത്ത സഊദിയിലെ തബൂക്ക് പ്രാദേശിക വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.അക്രമിയായ പൈലറ്റിനെ പൊലിസ് അറസ്റ്റ് ചെയ്തു. യാത്രക്കാരനായ യു.എ.ഇ സ്വദേശിയായ പൈലറ്റും കുത്തേറ്റ ഇന്ത്യക്കാരനായ പൈലറ്റും ചേർന്നാണ് വിമാനം സുരക്ഷിതമായി ഇറക്കിയതും വൻ ദുരന്തം ഒഴിവാക്കിയതും.
Comments
Post a Comment