കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

KSRTC ബസ് ടിക്കറ്റ് ഇനി വാട്‌സ്‌ആപ്പ് വഴി ബുക്ക് ചെയ്യാം; 11 ഭാഷകളില്‍ സേവനം


 തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ പുതിയ എഐ അധിഷ്ഠിത വാട്‌സ്‌ആപ്പ് ബോട്ട് യാത്രക്കാർക്ക് കൂടുതല്‍ സൗകര്യപ്രദമായ സേവനങ്ങള്‍ നല്‍കുന്നു. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഉള്‍പ്പെടെ 11 ഭാഷകളില്‍ നിലവില്‍ സേവനം ലഭ്യമാക്കിയിട്ടുള്ള ബോട്ട് ഭാവിയില്‍ കൂടുതല്‍ ഭാഷകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

ബസ് ടിക്കറ്റ് ബുക്ക് ചെയ്യല്‍, ടിക്കറ്റ് ക്യാൻസലേഷൻ, ടിക്കറ്റ് ലഭ്യത പരിശോധിക്കല്‍, നിരക്ക് അറിയല്‍, ബസ് വിവരങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ കെഎസ്‌ആർടിസി സേവനങ്ങള്‍ക്കായി മാത്രം പ്രത്യേകമായി വികസിപ്പിച്ചതാണ് ഈ എഐ സംവിധാനം. മറ്റ് പൊതുവായ ചോദ്യങ്ങള്‍ക്ക് ബോട്ട് മറുപടി നല്‍കില്ല.

ഉപയോക്താവ് ഏത് ഭാഷയില്‍ സംഭാഷണം ആരംഭിച്ചാലും അത് സ്വയം തിരിച്ചറിഞ്ഞ് അതേ ഭാഷയില്‍ മറുപടി നല്‍കാൻ ബോട്ടിന് കഴിയും. സാധാരണ ഒരാളോട് സംസാരിക്കുന്ന അനുഭവം നല്‍കുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ഉപയോക്താവ് നടപടിക്രമത്തിനിടെ എവിടെയെങ്കിലും തടസ്സപ്പെട്ടാല്‍ അടുത്തതായി ചെയ്യേണ്ട കാര്യങ്ങള്‍ ബോട്ട് തന്നെ നിർദേശിക്കുന്നതിനാല്‍ സേവനം കൂടുതല്‍ ഉപയോക്തൃ സൗഹൃദമാണെന്നും അധികൃതർ അറിയിച്ചു.

*⭕എങ്ങനെ ബുക്ക് ചെയ്യാം :*

9447071021 എന്ന ഔദ്യോഗിക വാട്‌സ്‌ആപ്പ് നമ്പറിലേക്ക് 'h അയച്ചാല്‍ പ്രത്യേക ആപ്പോ രജിസ്‌ട്രേഷനോ ഇല്ലാതെ തന്നെ ചാറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.

യാത്രാ മാര്‍ഗം, തീയതി, സര്‍വീസ് തിരഞ്ഞെടുക്കല്‍, സീറ്റ് തിരഞ്ഞെടുക്കല്‍, സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്മെന്റ് എന്നിവ ഉള്‍പ്പെടെയുള്ള മുഴുവന്‍ ബുക്കിംഗ് നടപടിക്രമവും വാട്‌സ്‌ആപ്പ് ചാറ്റിലൂടെ തന്നെ പൂര്‍ത്തിയാക്കാനാകും. ബുക്കിംഗ് പൂര്‍ത്തിയായാല്‍ ഇ-ടിക്കറ്റും പി.എന്‍.ആര്‍. വിവരങ്ങളും അതേ ചാറ്റില്‍ ലഭ്യമാകും.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.