കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
പെരുവള്ളൂർ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് പെരുവള്ളൂർ പഞ്ചായത്തിലെ ചുള്ളിയാലപ്പുറായക്ക് സമീപമുള്ള ചോലക്കൽ മാട് - ഒളകര പാടം റോഡിന്റെ ഒരുവശം താഴ്ചയിലേക്ക് ഇടിഞ്ഞുവീണു. പത്തടിയിലേറെ ഉയരത്തിൽ നിർമ്മിച്ച റോഡാണ് തകർന്നത്.
അപകടസമയത്ത് റോഡിൽ വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. റോഡ് തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ റോഡിന്റെ ബാക്കി ഭാഗവും ഇടിയാനുള്ള സാധ്യതയുള്ളതിനാൽ ഇതുവഴിയുള്ള യാത്ര വലിയ അപകട ഭീഷണിയുയർത്തുന്നു.
ഇത് പ്രദേശവാസികളെയും യാത്രക്കാരെയും കടുത്ത ദുരിതത്തിലാക്കിയിട്ടുണ്ട്. സംഭവം അറിഞ്ഞ് ജനപ്രതിനിധികളും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടാവസ്ഥയിലായ റോഡ് അടിയന്തരമായി പുനരുദ്ധരിക്കുന്നതിന് പ്രത്യേക ഉത്തരവിലൂടെ ഫണ്ട്അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഇസ്മായിൽ കാവുങ്ങൽ ജില്ലാ കലക്ടർക്ക് നിവേദനം സമർപ്പിച്ചു.
Comments
Post a Comment