അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

കേരളത്തില്‍ നാളികേര പുനരുദ്ധാരണ പദ്ധതി ഉടന്‍ ആരംഭിക്കും - മന്ത്രി ടി സിദ്ദീഖ്


കേരളത്തില്‍ നാളികേര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നാളികേര പുനരുദ്ധാരണ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി ടി സിദ്ദീഖ്. വേങ്ങേരി തടമ്പാട്ടുതാഴത്തെ കാര്‍ഷിക വിപണന കേന്ദ്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിസ്തൃതിയില്‍ നാളികേരം കൃഷി ചെയ്യുന്ന സംസ്ഥാനമായിട്ടും ഏറ്റവും കുറവ് ഉല്‍പാദനം ഇവിടെയാണ്. ഇത് പരിഹരിക്കാന്‍ മികച്ച ഉല്‍പാദനക്ഷമതയുള്ള തെങ്ങിന്‍തൈകള്‍ കൈമാറും. നാളികേര പുനരുദ്ധാരണ പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍ഷക ദിനത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. ഓണവുമായി ബന്ധപ്പെട്ട് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ 2000 പച്ചക്കറി ചന്തകള്‍ ആരംഭിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. ഓണക്കാലത്ത് വിലവര്‍ധന തടയുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും മന്ത്രി പറഞ്ഞു.

വേങ്ങേരി മാര്‍ക്കറ്റില്‍ സ്ഥിരം ജൈവ പച്ചക്കറി ചന്ത ആരംഭിക്കും. നാളികേരത്തിന്റെ പ്രധാന ഇടമാക്കി ഇതിനെ മാറ്റും. മാര്‍ക്കറ്റിലെ മാലിന്യ നിര്‍മാര്‍ജന സംവിധാനം വിപുലമാക്കും. കൃഷിസംബന്ധമായ കാര്യങ്ങള്‍ക്കല്ലാതെ മാര്‍ക്കറ്റ് ഉപയോഗിക്കുന്നത് അനുവദിക്കില്ല. ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി കൃഷി ഉപയുക്തമാക്കും. വേങ്ങേരി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അഡ്വ. കെ ജയന്ത് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിയെ അനുഗമിച്ചു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.