കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ഒരു യുവതിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അക്രമി സംഘവും യുവാക്കളും തമ്മില്‍ നേരത്തെ തർക്കങ്ങള്‍ ഉണ്ടായിരുന്നു. ഈ തർക്കമാണ് പിന്നീട് സംഘർഷത്തിലും യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിലും കലാശിച്ചത്.
ആക്രമണത്തില്‍ പരിക്കേറ്റ ഷോജിൻ, ബബിൻ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അശ്വിനെ തൊട്ടില്‍പാലത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. യുവാക്കളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
സംഭവമറിഞ്ഞയുടൻ കുറ്റ്യാടി പൊലീസ് സ്ഥലത്തെത്തിയിരുന്നു. അതിനിടെ നാട്ടുകാർ ഇടപെട്ട് അക്രമി സംഘത്തിലെ ഒരാളെ പിടികൂടി പൊലീസിന് കൈമാറി. ശ്രീജിത്ത് എന്നയാളാണ് പിടിയിലായതെന്നും ഇയാളെ നിലവില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ബാക്കിയുള്ള അക്രമികളെ കുറിച്ചുള്ള കൃത്യമായ സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ഊർജിതമാക്കി.
Comments
Post a Comment