കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

പന്തീരങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തി; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

കോഴിക്കോട് : പന്തീരാങ്കാവിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന് സമീപമുള്ള സർവീസ് റോഡിൽ ഫൂട്ട് ഓവർ ബ്രിഡ്‌ജിനോട് ചേർന്നായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ല.

പന്തീരാങ്കാവ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറിന്റെ മുൻഭാഗത്തു നിന്ന് പെട്ടെന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഷറഫുദ്ദീൻ ഉടൻ തന്നെ വാഹനം റോഡിന്റെ അരികിൽ നിർത്തി പുറത്തിറങ്ങുകയായിരുന്നു.

അതിവേഗം കാറിലേക്ക് തീ ആളിപ്പടർന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും യാത്രക്കാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമായില്ല. തുടർന്ന് വിവരമറിഞ്ഞ് മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളും പന്തീരാങ്കാവ് പൊലീസും സംഭവ സ്ഥലത്ത് എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണച്ചു. തീപിടിത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

 

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.