അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ
വീടിന്റെ കിടപ്പുമുറിയില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിന് സമീപമാണ് കാട്ടുപന്നി നിലയുറപ്പിച്ചത്. വീട്ടിലുള്ളവരെല്ലാം അടുക്കള ഭാഗത്തായിരുന്ന സമയത്താണ് പിൻവാതില്‍ തുറന്നു കിടന്നത് വഴി കാട്ടുപന്നി വീടിനുള്ളിലേക്ക് പ്രവേശിച്ചത്.
കുഞ്ഞ് മാത്രം കട്ടിലില്‍ കളിച്ചുകൊണ്ടിരിക്കെ മുറിക്കുള്ളില്‍ കയറിയ കാട്ടുപന്നി പുറത്തിറങ്ങാൻ വഴിയില്ലാതെ പരാക്രമം കാണിക്കുകയും മുറിക്കുള്ളില്‍ കുടുങ്ങുകയുമായിരുന്നു. കുഞ്ഞും കാട്ടുപന്നിയും ഒരുമിച്ച് മുറിക്കുള്ളില്‍ അകപ്പെട്ടത് വലിയ ആശങ്ക സൃഷ്ടിച്ചു. തുടർന്ന് കുഞ്ഞിന്റെ അമ്മാവൻ എത്തി ധൈര്യപൂർവ്വം മുറിക്കുള്ളിലേക്ക് കടന്ന് കുഞ്ഞിനെ കോരിയെടുത്ത് സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.
കുഞ്ഞിനെ പുറത്തെത്തിച്ച ശേഷം മുറി പുറത്തുനിന്ന് പൂട്ടി. തുടർന്ന് മഞ്ചേരിയില്‍ നിന്ന് വന്യമൃഗങ്ങളെ വെടിവെക്കുന്നതില്‍ വിദഗ്ദ്ധരായ സംഘം സ്ഥലത്തെത്തി കാട്ടുപന്നിയെ വെടിവെച്ചു കൊന്നതോടെയാണ് ആശങ്ക ഒഴിഞ്ഞത്.
ദിവസങ്ങൾക്ക് മുമ്പ് ഒതുക്കുങ്ങലിലും സമാനമായ രീതിയിൽ വീടിന്റെ മുൻവാതിൽ തുറന്നുകിടന്ന സമയത്ത് തെരുവുനായ അകത്തുകയറി തൊട്ടിലിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള ആൺകുഞ്ഞിനെ കടിച്ചുകീറിയിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തി ബഹളം വെച്ചതോടെയാണ് നായ പുറത്തേക്ക് ഓടിയത്.
വീടുകൾക്കുള്ളിലേക്ക് പോലും വന്യജീവികളും തെരുവുനായ്ക്കളും ആക്രമണകാരികളായി കയറുന്നത് ജനങ്ങൾക്കിടയിൽ വലിയ ഭീതി പരത്തുന്നുണ്ട്.
Comments
Post a Comment