കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

വാഹനരൂപമാറ്റം: സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍


 ന്യൂഡൽഹി: വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുന്നതിന് മാനദണ്ഡങ്ങളോ സവിശേഷതകളോ (സ്‌പെസിഫിക്കേഷൻ) രൂപവത്കരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്രസർക്കാർ.

പൊതുസുരക്ഷ കണക്കിലെടുത്ത് വാഹനങ്ങളുടെ വേഗപരിധി നിശ്ചയിക്കാനുള്ള അധികാരം മാത്രമാണ് സംസ്ഥാനങ്ങൾക്കുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യസഭയിൽ സി.പി.എം. അംഗം വി. ശിവദാസന്റെ ചോദ്യത്തിന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് രേഖാമൂലം മറുപടി നൽകിയത്.

1988-ലെ മോട്ടോർവാഹന നിയമത്തിലെ 52 (1) വകുപ്പുപ്രകാരം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലുള്ള വിവരങ്ങളിൽ വ്യത്യാസംവരുന്ന രീതിയിൽ വാഹനത്തിന് രൂപമാറ്റം വരുത്താനാകില്ല. അനുവദനീയമായ മാറ്റങ്ങൾ കേന്ദ്ര സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കും കേന്ദ്ര മോട്ടോർവാഹനനിയമത്തിനും വിധേയമായിരിക്കണം. സംസ്ഥാന സർക്കാരുകൾക്ക് മാർഗനിർദേശങ്ങൾ മാറ്റുന്നതിനോ രൂപമാറ്റം സംബന്ധിച്ച് സ്വന്തംനിലയിൽ നയരൂപവത്കരണത്തിനോ അധികാരമുണ്ടോ എന്നായിരുന്നു വി. ശിവദാസന്റെ ചോദ്യം.

വാഹനങ്ങളുടെ രൂപമാറ്റം അനുവദിക്കുമെന്ന തരത്തിൽ തിരഞ്ഞെടുപ്പുവേളയിൽ യു.ഡി.എഫ്. നൽകിയ രാഷ്ട്രീയവാഗ്ദാനത്തിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുന്നതാണ് രാജ്യസഭയിൽ കേന്ദ്രം നൽകിയ മറുപടിയെന്ന് വി. ശിവദാസൻ എം.പി. പറഞ്ഞു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.