അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

തെരുവുനായ ശല്യത്തിനെതിരെ ജനകീയ പോരാട്ടം; തേഞ്ഞിപ്പലത്ത് ജനസുരക്ഷാ കൂട്ടായ്മ രൂപീകരിച്ചു


 തേഞ്ഞിപ്പലം: തെരുവുനായ  ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ജനകീയ ഇടപെടലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജനസുരക്ഷാ കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം ആലുങ്ങലിലെ AEMS Public School-ൽ ചേർന്നു.

അഹമ്മദ് കുട്ടി (ബാവ) ചെനക്കലങ്ങാടി സ്വാഗതം ആശംസിച്ച യോഗത്തിൽ സത്യൻ കൊയപ്പപ്പാടം അധ്യക്ഷത വഹിച്ചു. ആർ. എസ്. പണിക്കർ ഉദ്ഘാടനം നിർവഹിച്ചു.

ടി. കെ. ഉമ്മർ കോയ മാഷ് തെരുവുനായ ശല്യത്തിന്റെ നിലവിലെ സാഹചര്യവും പൊതുജനങ്ങൾ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളും വിശദീകരിച്ചു. ജാഫർ ചേളാരി ജനാഭിപ്രായ സർവേ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ കമറുദ്ദീൻ, പ്രഹ്ലാദൻ, ആബിദ് മന്നാർ, ജയപ്രകാശ്, ആബിദലി എ.പി. എന്നിവർ വിവിധ നിർദേശങ്ങൾ മുന്നോട്ടുവച്ചു.

യോഗത്തിൽ ജനസുരക്ഷാ കൂട്ടായ്മയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു. പി. എം. പോക്കർ കുട്ടി ഹാജി, പി. എം. ബാവ (ക്രസന്റ്) എന്നിവർ രക്ഷാധികാരികളായും, ആർ. എസ്. പണിക്കർ ചെയർമാനായും, സത്യൻ എം. (കൊയപ്പപ്പാടം), അബ്ദുൽ അസീസ് (കടലുണ്ടി) എന്നിവർ വൈസ് ചെയർമാൻമാരായും തിരഞ്ഞെടുക്കപ്പെട്ടു.

ജാഫർ (ചേളാരി) ജനറൽ കൺവീനറായും, അഹമ്മദ് കുട്ടി (ബാവ-ചെനക്കലങ്ങാടി), ആബിദ് (മന്നാർ) എന്നിവർ കൺവീനർമാരായും, സലീം കെ.പി. (പാണമ്പ്ര) കോഡിനേറ്ററായും, ബക്കർ കെ. (കൊളത്തോട്), സലാം (കോഴിശ്ശേരി) എന്നിവർ വൈസ് കോഡിനേറ്റർമാരായും, പി. എം. അമീറലി (ബാവ) ട്രഷററായും, ഹംസ (കൊളത്തോട്) മീഡിയ വിംഗ് ചുമതലക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു.

ടി. കെ. ഉമ്മർ കോയ മാഷ്, വിജയകൃഷ്ണൻ (വില്ലൂന്നിയാൽ), ഹരിനാരായണൻ, അബ്ദു റസാഖ് (ചെനക്കൽ), വാനിഷ് വി.പി., കമറുദ്ദീൻ (പാണമ്പ്ര), സമദ് (അരീപാറ), രജീഷ് (ചേളാരി), ശിഹാബ് (ചേളാരി), അബ്ദു റഹ്മാൻ (ചേളാരി), ആബിദലി എ.പി., ജുബൈർ (മാതാപുഴ), സാഹിൽ ഷെറഫ്, റഫീഖ് എ.പി., പ്രഹ്ലാദൻ എന്നിവർ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

പഞ്ചായത്തിന് സമർപ്പിക്കേണ്ട ആവശ്യങ്ങൾ, നിവേദനം നൽകൽ, വിവരാവകാശ അപേക്ഷ സമർപ്പിക്കൽ, ആവശ്യമായ നിയമനടപടികൾ സ്വീകരിക്കൽ എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തന പദ്ധതികൾക്കും യോഗം അംഗീകാരം നൽകി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു. എം. എ. ഉസ്താദ് ആശംസകൾ നേർന്നു. പി. എം. അമീറലി ബാവ നന്ദി രേഖപ്പെടുത്തി.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.