കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ്; സാധാരണക്കാരെ ബാധിക്കില്ലെന്ന് പേയ്മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ


 യുപിഐ ഇടപാടുകള്‍ക്ക് ചാർജ് ഈടാക്കുമെന്ന തരത്തിലുള്ള ആശങ്കകള്‍ക്ക് വിരാമമിട്ട് പേയ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (PCI). ഉപഭോക്താക്കള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും യുപിഐ സേവനങ്ങള്‍ തുടർന്നും പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് പി.സി.ഐ വ്യക്തമാക്കി.

ഇത് സംബന്ധിച്ച പ്രധാന വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍, സാധാരണക്കാർക്ക് യാതൊരുവിധ പണവും നല്‍കേണ്ടിവരില്ല എന്നതാണ് പ്രധാന കാര്യം. 2016-ല്‍ ആരംഭിച്ചതുപോലെ ഇനിയും യാതൊരുവിധ ഇടപാട് ചാർജുകളും നല്‍കാതെ എല്ലാ ഇന്ത്യൻ ഉപഭോക്താക്കള്‍ക്കും യുപിഐ സേവനങ്ങള്‍ സുഗമമായി ഉപയോഗിക്കാൻ സാധിക്കും. അതുപോലെ തന്നെ ചെറുകിട വ്യാപാരികള്‍ക്കും ഇത് ബാധകമല്ല. 

കിരാന കടകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാരികള്‍ക്കും മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR) ഇല്ലാതെ തന്നെ യുപിഐ വഴി പണം സ്വീകരിക്കാം. ഭാവിയില്‍ വലിയ വ്യാപാരികളില്‍ നിന്ന് നിരക്കുകള്‍ ഈടാക്കിയാലും സാധാരണ ഉപഭോക്താക്കള്‍ക്ക് അത് ബാധകമാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ബില്ലിന്റെ ലക്ഷ്യം ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ്. പേയ്‌മെന്റ് ആൻഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്‌ട് ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കിയതിന് പിന്നാലെയാണ് ഈ വിശദീകരണം വന്നിട്ടുള്ളത്.

 സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുമുള്ള സുസ്ഥിര സാമ്പത്തിക മാതൃകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് യാതൊരുവിധത്തിലുള്ള അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ലെന്നും, രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ മുമ്പത്തെപ്പോലെ തടസ്സങ്ങളില്ലാതെ തുടരുമെന്നും അധികൃതർ ഉറപ്പുനല്‍കുന്നു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.