കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ജന്തര്‍മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവം: ആര്‍എസ്‌എസ് നേതാവ് ടിജി മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

തിരുവനന്തപുരം: ഡല്‍ഹിയിലെ ജന്തർ മന്തറില്‍ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ആർഎസ്‌എസ് നേതാവ് ടിജി മോഹൻദാസിന്റെ മട്ടാഞ്ചേരിയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി.

അർജുൻ ആയങ്കിയെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്ത പൊലീസ്, സംഘപരിവാർ നേതാവ് ടിജി മോഹൻദാസിനെതിരെ കേസെടുത്ത് 11 ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്ന വിമർശനങ്ങൾക്കിടെയാണ്  ടിജി മോഹൻദാസിന്റെ മട്ടാഞ്ചേരി ചെരളയിലെ വീട്ടില്‍ ഇപ്പോള്‍ പോലീസ് എത്തിയിരിക്കുന്നത്.

വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് ടിജി മോഹൻദാസ് നടത്തിയ പരാമർശങ്ങള്‍ക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വീട്ടിലെത്തിയ പൊലീസ് സംഘം അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായാണ് വിവരം. കേസില്‍ തുടർ അന്വേഷണം നടക്കുകയാണ്.

രണ്ടു വണ്ടികളിലായി എത്തിയ പോലീസ് സംഘം ഇവിടെ വച്ച് പിടികൂടുമോ എന്നാണ് ഇനി അറിയേണ്ടത്. ഡൽഹിയിലെ വിദ്യാർഥി സമരക്കാരെ അധിക്ഷേപിക്കുകയും വെടിവച്ച് കൊല്ലുമെന്ന് പരാമർശിക്കുകയും ചെയ്തെന്ന പരാതിയിലാണ് ടിജി മോഹൻദാസിനെതിരെ തിരുവനന്തപുരം സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഇന്ന് 11 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പൊലീസ് മോഹൻദാസിന്റെ വീട്ടിലെത്തുന്നത്. ഇതുവരെയും വിവാദ പരാമർശത്തിന് എതിരെ യാതൊരു ഖേദവും ടി ജി പ്രകടിപ്പിച്ചിട്ടില്ല.

 അർജുൻ ആയങ്കിയെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തതും ടിജി മോഹൻദാസിനെതിരെ കേസെടുത്തിട്ടും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ വൈകുന്നതും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായിരുന്നു.

''അർജുൻ ആയങ്കിയെ തൂക്കി, ടിജി മോഹൻദാസിനെ തൊട്ടില്ല'' എന്ന തരത്തിലായിരുന്നു പ്രധാന വിമർശനം. സംഭവത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടും മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചിരുന്നു. ഞാനാണോ അറസ്റ്റ് ചെയ്യേണ്ടത്? ആഭ്യന്തര മന്ത്രിക്ക് അങ്ങനെ നിർദേശം നൽകാൻ സാധിക്കുമോ എന്നായിരുന്നു ചെന്നിത്തലയുടെ മറുചോദ്യം. 

പൊലീസ് കേസെടുത്തിട്ടുണ്ടെന്നും തുടർനടപടികൾ പൊലീസ് സ്വീകരിക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം, ടിജി മോഹൻദാസിനെതിരെ സ്ത്രീകളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി ഉൾപ്പെടുത്തുമെന്നും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും സൈബർ പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനിടെ, അർജുൻ ആയങ്കിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് നടപടികൾ പൂർത്തിയാക്കാനും പൊലീസ് നീക്കം നടത്തുന്നുണ്ട്. അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്ന കാര്യവും പൊലീസ് പരിഗണിക്കുന്നുണ്ട്.

 

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.