കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ഇന്ത്യ- ഇസ്രയേൽ ബന്ധം നാൾക്കുനാൾ ശക്തിപ്രാപിച്ചുവരികയാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ മേഖലകളിലെ പുരോഗതി വിലയിരുത്തിയെന്നും മോദി എക്‌സിൽ കുറിച്ചു. സമ്പർക്കം തുടർന്നുപോകാനും ഇരു നേതാക്കളും ധാരണയായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ നെതന്യാഹുവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി ഉന്നതതല സംഘത്തോടൊപ്പം ഇസ്രയേലിൽ രണ്ടു ദിവസത്തെ സന്ദർശനം നടത്തിയിരുന്നു.
2017ലെ മോദിയുടെ ഇസ്രയേൽ സന്ദർശനവും 2018ൽ നെതന്യാഹു ഇന്ത്യയിലെത്തിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ പങ്കാളിത്തത്തിന് അടിത്തറയിട്ടതായി നേതാക്കൾ അനുസ്മരിച്ചു.
പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, സൈബർ, കൃഷി, ജലവിഭവം, ആരോഗ്യം, സംരംഭകം തുടങ്ങിയ മേഖലകളിൽ ബന്ധം വളർന്നതായി നേതാക്കൾ വിലയിരുത്തി. ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാനമായ പങ്കാളിത്തത്തെ ' സമാധാനം, നവീകരണം, സമൃദ്ധി എന്നിവയ്ക്കായുള്ള പങ്കാളിത്തം ഉയർത്താനും തീരുമാനിച്ചിരുന്നു.
നിർമ്മിത ബുദ്ധി , സൈബർ സുരക്ഷ, സെമികണ്ടക്ടറുകൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്‌നോളജി, ബഹിരാകാശ പര്യവേക്ഷണം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും സാങ്കേതിക മുന്നേറ്റങ്ങൾ സംയോജിപ്പിക്കാൻ നേതാക്കൾ പ്രതിജ്ഞാബദ്ധത അറിയിച്ചു. ഇന്ത്യയുടെ 'ആത്മനിർഭർ ഭാരത്, വിക്ഷിത് ഭാരത് 2047' ലക്ഷ്യങ്ങൾക്ക് ഈ പങ്കാളിത്തം കരുത്തുപകരുമെന്നും ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
Comments
Post a Comment