കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
തിരൂർ പറവണ്ണ സ്വദേശിയായ മരക്കാർകണ്ടി വീട്ടില്‍ റബീഹ് (27) എന്നയാളെയാണ് തിരൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പറവണ്ണ മസ്ജിദിന് സമീപം 65 വയസ്സുള്ള വയോധികൻ ഉപജീവനമാർഗ്ഗമായി നടത്തിവന്നിരുന്ന തട്ടുകടയിലാണ് സംഭവം നടന്നത്.
ചായ കുടിച്ച ശേഷം പണം ആവശ്യപ്പെട്ടതോടെ കോപാകുലനായ റബീഹ് കടയില്‍ അതിക്രമിച്ചുകയറി കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കടയിലുണ്ടായിരുന്ന പലഹാരങ്ങളും ഗ്ലാസുകളും കസേരകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അടിച്ച തകർത്തു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട അറിയപ്പെടുന്ന ഗുണ്ടയാണെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തില്‍ ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും വയോധികനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. അറസ്റ്റിലായ പ്രതിയെ തിരൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments
Post a Comment