കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
മലപ്പുറം കുറ്റിപ്പുറത്തെ 'ചോറും മീനും' റെസ്റ്ററന്റില്‍ ഭക്ഷണത്തിന്റെ വിലയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് വൻ സംഘർഷവും കൂട്ടയടിയും.
ഇന്നലെ ഉച്ചക്ക് 2.30 യോടെയാണ് ഹോട്ടലില്‍ അടിയുണ്ടായത്. മീൻ വിളമ്പുമ്പോള്‍ 200 രൂപയെന്ന് പറഞ്ഞശേഷം, ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ ബില്ലില്‍ 300 രൂപ ഈടാക്കിയതാണ് സംഘർഷത്തിന് കാരണമായതെന്നാണ് വിവരം.
തർക്കം രൂക്ഷമായതോടെ റെസ്റ്റോറന്റിലെ ജീവനക്കാരും ഭക്ഷണം കഴിക്കാൻ എത്തിയവരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിനിടയില്‍ ഹോട്ടലിലെ മേശകളും കസേരകളും തല്ലിത്തകർത്തു. സംഭവത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവർ ഭയന്ന് നിലവിളിച്ചോടുന്നതിനിടയിലാണ് സംഘർഷമുണ്ടായത്.
സംഭവത്തില്‍ കടയുടമയുടെ പരാതിയ. തുടര്‍ന്ന് പൊലീസ് കേസെടുത്തു. അഞ്ചുപേർക്കെതിരെയാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. വൈരംകോട് സ്വദേശികള്‍ക്കെതിരയാണ് കേസ്.
അക്രമത്തില്‍ ജീവനക്കാർക്ക് ചുണ്ടിനും, താടിയെല്ലിനും, കണ്ണിനും പരിക്കേറ്റുവെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതികള്‍ നേരത്തെയും ഹോട്ടലില്‍ വന്നു പ്രശ്‌നം ഉണ്ടാക്കിയതായി ഉടമ പറഞ്ഞു
ജില്ലയ്ക്ക് പുറത്തുനിന്നടക്കം നിരവധി ആളുകള്‍ എത്തിച്ചേരുന്ന സ്ഥാപനമാണ് 'ചോറും മീനും' റെസ്റ്ററന്റ്. സംഭവസമയത്ത് നല്ല തിരക്കായിരുന്നു ഇവിടെ. ഭക്ഷണം വിളമ്പുന്നതിന് മുൻപ് കൃത്യമായ വില ഉപഭോക്താക്കളെ അറിയിക്കുന്ന രീതിയില്‍ മെനുവില്‍ രേഖപ്പെടുത്തി പ്രദർശിപ്പിക്കണമെന്നാണ് നിയമം.
Comments
Post a Comment