കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

താനൂര്‍ സ്വദേശിയായ യുവാവിനെ ബെംഗളൂരുവില്‍ കാണാതായെന്ന് പരാതി.


 മലപ്പുറം| താനൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. താനൂര്‍ സ്വദേശി ഇംതിയാസിനെയാണ് (24) കാണാതായത് .നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ബെംഗളൂരുവിലെ കോളജിലേക്ക് പോയതായിരുന്നു ഇംതിയാസ്.

ആറാം തീയതി വൈകുന്നേരം കോട്ടക്കലില്‍ നിന്ന് കെ എസ്‌ആര്‍ടിസി ബസിലാണ് ഇംതിയാസ് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ബെംഗളൂരുവിലെത്തിയ വിവരം വീട്ടിലേക്ക് വിളിച്ച്‌ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇംതിയാസുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഫോണ്‍ സ്വിച്ച്‌ഡ് ഓഫാണ്.

കുടുംബം നല്‍കിയ പരാതിയില്‍ താനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബാംഗ്ലൂർ സാറ്റലൈറ്റിൽ യുവാവ് എത്തിയതിൻ്റെ ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇംതിയാസിന്റെ അവസാന ഫോണ്‍ ലൊക്കേഷന്‍ ബെംഗളൂരുവിലെ ദേവരഹള്ളി ഭാഗത്താണെന്നും കണ്ടെത്തിയിട്ടുണ്ട്. താനൂരില്‍ നിന്നുള്ള പോലീസ് സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. ഇംതിയാസിന്റെ സുഹൃത്തുക്കളും വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തുന്നുണ്ട്.

ഇംതിയാസിനെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് താനൂര്‍ പോലീസ് അറിയിച്ചു. ഫോണ്‍: +919447801320, +91 99610 03488. (പോലീസ്)


 

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.