കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തില്‍ ത്രിതല പഞ്ചായത്തുകളുമായി ചേർന്ന് നടപ്പാക്കും. കൊറിയർ വഴി ലഹരി അയക്കുന്ന പരിപാടി അവസാനിപ്പിക്കണം. സ്വകാര്യ കൊറിയർ കമ്പനികള്‍ ഇത് പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഓണക്കാലത്ത് കേരളത്തില്‍ സ്പിരിറ്റ് ഒഴുകുന്ന ഒരു പ്രവണതയുണ്ട്, അത് ഇനി അനുവദിക്കില്ലെന്നും ഓഗസ്റ്റ് 15ഓടെ കേരള പൊലീസില്‍ സമൂലമായ മാറ്റം വരാൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു. 'മൈ പൊലീസ് സ്റ്റേഷൻ' എന്ന രീതിയിലേക്ക് സ്റ്റേഷനുകളുടെ മുഖം മാറും. കസ്റ്റഡി മർദനം ഒരിക്കലും ഉണ്ടാകാതിരിക്കാൻ നടപടി ഉണ്ടാകും. എല്ലാ സ്റ്റേഷനുകളിലെയും സിസിടിവികള്‍ നിരീക്ഷിക്കും. ആഭ്യന്തര മന്ത്രിയുടെ ഓഫീസിലിരുന്ന് എല്ലാ പൊലീസ് സ്റ്റേഷനുകളും നിരീക്ഷിക്കുന്ന ഹൈടെക് സംവിധാനം വരികയാണ്. ജനങ്ങളുമായുള്ള ഇടപെടല്‍ മെച്ചപ്പെടുത്താൻ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും ഫീഡ് ബാക് രേഖപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments
Post a Comment