കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത ; സൗദി എയര്‍ലൈന്‍സ് ജിദ്ദ - കരിപ്പൂര്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നു


കരിപ്പൂര്‍: സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത. സൗദി എയര്‍ലൈന്‍സ് ജിദ്ദ-കരിപ്പൂര്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചു.

ഡിസംബര്‍ നാല് മുതല്‍ സര്‍വീസ് തുടങ്ങും. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് നടത്തുക. കൂടാതെ സൗദിയുടെ മറ്റൊരു വിമാന കമ്പനിയായ ഫ്‌ളൈനാസ് റിയാദ്-കൊച്ചി വിമാനവും പ്രഖ്യാപിച്ചു. സെപ്തംബര്‍ രണ്ട് മുതലായിരിക്കും ഈ സര്‍വീസ് ആരംഭിക്കുക

2020ല്‍ കരിപ്പൂര്‍ വിമാന ദുരന്തമുണ്ടായ വേളയിലാണ് സൗദി എയര്‍ലൈന്‍സ് ജിദ്ദ-കരിപ്പൂര്‍ സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്. റിയാദില്‍ നിന്ന് കരിപ്പൂരിലേക്ക് നിലവില്‍ സൗദി എയര്‍ലൈന്‍സ് സര്‍വീസുണ്ട്. അതിന് പുറമെയാണ് ജിദ്ദയില്‍ നിന്ന് കൂടി സര്‍വീസ് തുടങ്ങുന്നത്. പ്രവാസികള്‍ക്കും മക്കയിലേക്കുള്ള ഉംറ തീര്‍ഥാടകര്‍ക്കും ഇത് നേട്ടമാകും. കൂടുതല്‍ സര്‍വീസ് വരുന്നത് ടിക്കറ്റ് നിരക്ക് നേരിയ തോതില്‍ മാറ്റം വരാനും സഹായിച്ചേക്കും.

ജിദ്ദ-കരിപ്പൂര്‍ സര്‍വീസ് സൗദി എയര്‍ലൈന്‍സ് നിര്‍ത്തിയത് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കേണ്ട സാഹചര്യമുണ്ടായി. കണക്ഷന്‍ വിമാനങ്ങളെ ആശ്രയിക്കേണ്ടിയും വന്നു. പല യാത്രക്കാരും കരിപ്പൂരിന് പകരം മറ്റു വിമാനത്താവളങ്ങളിലേക്ക് പോയി. ഈ പ്രതിസന്ധിയെല്ലാം പരിഹരിക്കപ്പെടാന്‍ പോകുന്നു എന്നതാണ് നേട്ടം.

യാത്ര സാധ്യമാകുന്നതിന് പുറമെ ലഗേജ് കൂടുതല്‍ കൊണ്ടുവരാനും അവസരം ഒരുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ മൂന്ന് സര്‍വീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കള്‍, ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് സര്‍വീസ്. ജിദ്ദയില്‍ നിന്ന് വൈകീട്ട് 4.25ന് പുറപ്പെടുന്ന സൗദി എയര്‍ലൈന്‍സ് വിമാനം രാത്രി 12.25ന് കരിപ്പൂരിലെത്തും. ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ഈ വിമാനം ജിദ്ദയിലേക്ക് മടങ്ങിപ്പോകും.

ഇതിന് പുറമെയാണ് ഫ്‌ളൈനാസ് വിമാനം റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ പോകുന്നത്. സെപ്തംബര്‍ രണ്ട് മുതല്‍ ആഴ്ചയില്‍ മൂന്ന് സര്‍ലീസുകളാണ് നടത്തുക. ഈ രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ സൗദി യാത്ര കൂടുതല്‍ സൗകര്യപ്രദമാകും. ഉംറ തീര്‍ഥാടകര്‍ ആശ്രയിക്കുന്ന വിമാനത്താവളമാണ് ജിദ്ദ. സൗദി എയര്‍ലൈന്‍സിന്റെ പുതിയ പ്രഖ്യാപനം ഉംറ തീര്‍ഥാടകര്‍ക്കും ആശ്വാസകരമാണ്.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.