കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ഇൻസ്റ്റഗ്രാമില്‍ ജീവനൊടുക്കുമെന്ന് സന്ദേശം; മണിക്കൂറുകള്‍ നീണ്ട തിരച്ചിലില്‍ യുവാവിനെ കണ്ടെത്തി

മലപ്പുറം: ഇൻസ്റ്റഗ്രാമില്‍ ജീവനൊടുക്കുമെന്ന സന്ദേശം പങ്കുവെച്ചതിന് പിന്നാലെ കാണാതായ യുവാവിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കോഴിക്കോട് നിന്ന് കണ്ടെത്തി. മലപ്പുറം തിരുവാലി പത്തിരിയാർ സ്വദേശിയായ യുവാവിനെയാണ് പോലീസ് സുരക്ഷിതനായി കണ്ടെത്തിയത്.


ജീവനൊടുക്കാൻ പോകുകയാണെന്ന പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ യുവാവിനെ ഫോണില്‍ ബന്ധപ്പെടാൻ കഴിയാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ പരിശോധിച്ചപ്പോള്‍ യുവാവ് എടവണ്ണ സീതി ഹാജി പാലം വരെ എത്തിയതായി കണ്ടെത്തി.

തുടർന്ന് സമീപത്തെ ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവാവ് ചാലിയാർ പുഴയുടെ തീരത്തേക്ക് പോകുന്നതായി വ്യക്തമായി. പോലീസും അഗ്നിരക്ഷാസേനയും സന്നദ്ധപ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയില്‍ യുവാവിന്റെ മൊബൈല്‍ ഫോണും കൈവാച്ചും പുഴയുടെ തീരത്തെ പമ്പ് ഹൗസിന് സമീപത്ത് നിന്ന് കണ്ടെത്തി.

ശേഷം സി.സി.ടി.വി. ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചപ്പോള്‍ ഉച്ചയ്ക്ക് 1.05-ന് പുഴയുടെ തീരത്തേക്ക് പോയ യുവാവ് 1.35-ന് തിരിച്ചുപോകുന്നതായും വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ വ്യാപിപ്പിച്ച പോലീസ്, ബന്ധുക്കളുടെ സഹായത്തോടെ രാത്രിയോടെ കോഴിക്കോട് കൂളിമാട് വെച്ച്‌ യുവാവിനെ കണ്ടെത്തി. അവശനിലയിലായിരുന്ന ഇയാളെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.